Posts

Showing posts from November, 2012

മരണത്തിനൊരു ലൈക്...

Image
മോര്‍ച്ചറിയില്‍ കിടന്ന ശവങ്ങളില്‍ ഒരെണ്ണം പതിയെ തലപൊക്കി നോക്കി. അടുത്ത് കിടന്നവന്‍ പറഞ്ഞു  "എനിക്ക് നിന്‍റെ കഥ കേള്‍ക്കണം" അത്യാനന്തത്തില്‍ അവന്‍ പറഞ്ഞു തുടങ്ങി നാട്ടാരോടു പലതും പറയാന്‍ ശ്രമിച്ചു ആരും അവനെ ശ്രദ്ധിച്ചില്ല എല്ലാം മടുത്തു വീട്ടിലേക്കു മടങ്ങി  ഫെയ്സ്ബുക്കില്‍ ഹരിശ്രീ കുറിച്ചു പലരുടെയും പേജുകളിലേക്ക് ആരാധകര്‍ കുതിക്കുന്നുണ്ടായിരുന്നു   പേജുകളുടെ ഉടമകളായി  അതിപ്രശസ്തര്‍ ഉണ്ടായിരുന്നു  ചോക്ലേറ്റ് സുന്ദരിമാരും ഉണ്ടായിരുന്നു അവന്‍ തന്‍റെ വാളില്‍ എഴുതിത്തുടങ്ങി  അമേരിക്കന്‍ അധിനിവേശത്തെ കുറിച്ച് ജൂതന്റെ ഗാസാ അതിക്രമത്തെ കുറിച്ച് ഇറിലവന്റ് പോസ്റ്റുകള്‍ പോപുലറായി അവന്‍റെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെട്ടതെയില്ല ആരും ലൈക് അടിച്ചില്ല.. ആരും കമന്റും ചെയ്തില്ല.... മരണമെങ്കിലും വാര്‍ത്തയാകണം എന്നവന്‍ അതിയായി ആഗ്രഹിച്ചു മോഡത്തിന്റെ കമ്പില്‍ ഒരു കുരുക്കിട്ടു എന്നിട്ടവനത്തില്‍ തൂങ്ങി മരണത്തിന്‍റെ ഒരു പോസ്ട്ടുമിട്ടു ആരുടേയും അനുശോചനം കണ്ടില്ല ആരും റീത് വെച്ചില്ല വിലാപ യാത്രയും ഉണ്ടായില്ല ഒരു ലൈക്കെങ്ക...