മരണത്തിനൊരു ലൈക്...
മോര്‍ച്ചറിയില്‍ കിടന്ന ശവങ്ങളില്‍ ഒരെണ്ണം
പതിയെ തലപൊക്കി നോക്കി.
അടുത്ത് കിടന്നവന്‍ പറഞ്ഞു
"എനിക്ക് നിന്‍റെ കഥ കേള്‍ക്കണം"
അത്യാനന്തത്തില്‍ അവന്‍ പറഞ്ഞു തുടങ്ങി
നാട്ടാരോടു പലതും പറയാന്‍ ശ്രമിച്ചു
ആരും അവനെ ശ്രദ്ധിച്ചില്ല
എല്ലാം മടുത്തു വീട്ടിലേക്കു മടങ്ങി
ഫെയ്സ്ബുക്കില്‍ ഹരിശ്രീ കുറിച്ചു
പലരുടെയും പേജുകളിലേക്ക്
ആരാധകര്‍ കുതിക്കുന്നുണ്ടായിരുന്നു
പേജുകളുടെ ഉടമകളായി
അതിപ്രശസ്തര്‍ ഉണ്ടായിരുന്നു
ചോക്ലേറ്റ് സുന്ദരിമാരും ഉണ്ടായിരുന്നു
അവന്‍ തന്‍റെ വാളില്‍ എഴുതിത്തുടങ്ങി
അമേരിക്കന്‍ അധിനിവേശത്തെ കുറിച്ച്
ജൂതന്റെ ഗാസാ അതിക്രമത്തെ കുറിച്ച്
ഇറിലവന്റ് പോസ്റ്റുകള്‍ പോപുലറായി
അവന്‍റെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെട്ടതെയില്ല
ആരും ലൈക് അടിച്ചില്ല..
ആരും കമന്റും ചെയ്തില്ല....
മരണമെങ്കിലും വാര്‍ത്തയാകണം
എന്നവന്‍ അതിയായി ആഗ്രഹിച്ചു
മോഡത്തിന്റെ കമ്പില്‍ ഒരു കുരുക്കിട്ടു
എന്നിട്ടവനത്തില്‍ തൂങ്ങി
മരണത്തിന്‍റെ ഒരു പോസ്ട്ടുമിട്ടു
ആരുടേയും അനുശോചനം കണ്ടില്ല
ആരും റീത് വെച്ചില്ല
വിലാപ യാത്രയും ഉണ്ടായില്ല
ഒരു ലൈക്കെങ്കിലും നോക്കി
അവന്‍ അങ്ങനെ തൂങ്ങിക്കിടന്നു
ഓര്‍മ മറഞ്ഞു...
ആരാണാവോ ഇന്നവനെയീ
മോര്‍ച്ചറിയില്‍ കിടത്തിയത്........
ആധുനിക ഫേസ്ബുക്ക് ലോകത്തിന്റെ നേര്‍ക്കാഴ്ച അല്ലെ. ഫേസ്ബുക്കില്‍ മരണക്കുറിപ്പെഴുതി മരിക്കുന്നവര്‍ യാഥാര്‍ത്യമായിത്തീര്‍ന്ന സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നത്. അതിനാല്‍ വരികള്‍ പ്രസക്തം
ReplyDeleteഞാന്‍ മറ്റു പലതും ഉദ്ദേശിച്ചു എഴുതിയതാണ്... നിങ്ങക്കിത് ഇങ്ങനെയെങ്കില്‍ ഇങ്ങനെ... റീഡേഴ്സ് ആര്‍ കിംഗ് ഓഫ് ബ്ലോഗ്...
Deleteഇന്ന് തലപൊളിഞ്ഞ് കരയുന്നവന്റെ ചിത്രം ടാഗ് ചൈത് അവർ ലൈക്ക് നേടുന്നു
ReplyDeleteഓരോ ചിത്രവും ടാഗ് ചെയ്യുമ്പോള്‍ അവന്‍റെ ലക്‌ഷ്യം ഒരു കമന്റോ ലൈകോ കൂടുതല്‍ കിട്ടുന്നത് തന്നെ അല്ലെ...അല്ലാതെന്ത??
Deleteസ്വാര്‍ത്ഥതയും കപടതയും പൊയ് മുഖങ്ങളും നിറഞ്ഞ ഈ ഇന്റര്‍ നെറ്റ് യുഗത്തില്‍ ഇതൊക്കെ സംഭവിക്കാം...
ReplyDeletewww.ettavattam.blogspot.com
ബ്ലോഗ് ലിങ്ക് തന്നത് നന്നായി... ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് കേട്ടോ...
Deleteഈ അടുത്ത ഇടയും വായിച്ചു ഏതോ ഒരുത്തന്‍ ഫേസ്ബുക്കില്‍ മരണ സ്റ്റാറ്റസ് ഇട്ട് ആതമഹത്യ ചെയ്തു എന്ന്... അങ്ങനെ ഉള്ള സമൂഹത്തില്‍ പ്രസക്തമാണ് ഈ കഥ
ReplyDeleteഇത് ഞാന്‍ എഴുതിയ സാഹചര്യം മറ്റൊന്നായിരുന്നു...
Deleteമരണം കൂട്ടുകാരെ നേരിട്ട് അറിയിക്കാമല്ലോ.
ReplyDeleteഅതും ഒരു ഗുണം...
Deleteഇന്റര്വല...
ReplyDeleteമൊത്തക്കച്ചവടമാണ്.......
Deleteഇത് പോലുള്ള ഒരു കഥ വായിച്ചതായി ഓര്‍ക്കുന്നു!!
ReplyDeleteഇത് കോപ്പിയടി ഒന്നുമല്ലേ... നിങ്ങള് പോയി ആ സ്ക്വാഡ് വര്‍ക്ക് നടത്തുന്ന ഡോക്ടറെ ഒന്നും വിളിക്കണ്ട...
Deletefb bujikalkku angane thanne venam.
ReplyDeleteBUJIYADIPATHYAM THULAYATTE.
ബുജിയാധിപത്യം തുലയട്ടെ... ഭ്രാന്താധിപത്യം കീ ജയ്...
Deleteകൊള്ളാം.
ReplyDeleteഅക്ഷരത്തെറ്റ് തിരുത്തൂ അനന്ത പത്മനാഭ സ്വാമികളെ.
അക്ഷരതെറ്റ് ഇല്ലാതെ എനിക്കെന്താഘോഷം????
Deleteവര്‍ത്തമാന കാലത്തിന്റെ കഥ , വളരെ നന്നായി അവതരിപ്പിച്ചു
ReplyDeleteകുരുക്കിൽ അകപ്പെടുന്ന പാവം കുഞ്ഞുങ്ങൾ
ReplyDeleteഅനന്താ ഇനിയെന്തെല്ലാം കാണാനിരിക്കുന്നു അല്ലെ !