#backtotop { padding:5px; position:fixed; bottom: 5px; right: 5px; cursor:pointer; }

Saturday, August 25, 2012

14 മൂന്നക്ക സംഖ്യയുടെ സൂത്രക്കളി....

ഇതൊരു ഗണിതശാസ്ത്ര കളിയാണ്....വെറും ഒരു കളിയാണ് എന്ന് പറയാന്‍ പറ്റില്ല...സംഖ്യകള്‍ ഉപയോഗിച്ചുള്ള ഒരു മാജിക് ക്കൊടി ആണിത്... കൂട്ടുകാര്‍ക്ക് മുന്നില്‍ ഒന്നാളാവാന്‍ എന്തേലും കാണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഞാന്‍ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു....ഈ വിദ്യ മനസ്സിരുത്തി പഠിച്ച ശേഷം കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ നിങ്ങള്ക്ക്ഒരു മാന്ത്രികന്‍റെ പരിവേഷം കിട്ടും....
         

 ഇനി കളി എന്താണെന്ന് നോക്കാം...നിങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പറഞ്ഞിരിക്കുകയാണ് എന്ന് വെക്കുക... അപ്പോഴാണ്‌ നിങ്ങള്‍ മാജിക് തുടങ്ങാന്‍ പോകുന്നത്... ആദ്യം നിങ്ങള്‍ പറയുന്നു...." ഞാന്‍ നിങ്ങള്ക്ക് ഒരു കണക്കിട്ടു തരാന്‍ പോകുകയാണ്....ഇതിന്‍റെ വഴികളും ക്രിയകലുമൊക്കെ ഞാന്‍ പറഞ്ഞു തരാം....അവസാനം നിങ്ങള്ക്ക് കിട്ടുന്ന ഉത്തരം ഞാന്‍ അതാ,ആ കാണുന്ന ഗ്ലാസില്‍ ഊതി തെളിയിച്ചു തരാം...."

"അതുകൊള്ളാമല്ലോ....അതെങ്ങനെ നടക്കും????"

"അതാണ്‌ കണക്കിലെ മാജിക്... എന്താ,തുടങ്ങാമോ????"

ആദ്യമായി ഒരാളെ കണക്കു ചെയ്യാന്‍ ക്ഷണിക്കുക... കണക്കു ചെയ്യാന്‍ മുന്നോട്ടു വരുന്ന കൂട്ടുകാരനോട് ഒരു മൂന്നക്ക സംഖ്യ എഴുതാന്‍ പറയുക...ഈ മൂന്നക്ക സംഖ്യയുടെ ആദ്യത്തെ അക്കവും അവസാനത്തെ അക്കവും തമ്മില്‍ രണ്ടോ അതിലധികമോ തുകയുടെ വ്യത്യാസം ഉണ്ടാകണം എന്ന് മാത്രം....

ഉദാഹരണത്തിന് 417 എന്നാ സംഖ്യ ആണ് എഴുതുന്നതെങ്കില്‍ ആദ്യത്തെ അക്കമായ നാലും അവസാനത്തെ സംഖ്യയായ ഏഴും തമ്മില്‍ മൂന്നിന്‍റെ വ്യത്യാസം ഉണ്ടല്ലോ.....അതുമതി...

ഇനി ഈ സംഖ്യയിലെ ഒന്നാമത്തെയും മൂന്നാമത്തെയും അക്കങ്ങള്‍ തിരിച്ചിടാന്‍ പറയുക...അപ്പോള്‍ സംഖ്യ 714 ആകും.ഇനി വലിയ സംഖ്യയില്‍ (714) നിന്നും ചെറിയ സംഖ്യ (417) കുറയ്ക്കുക...ഉത്തരം 297 എന്ന് കിട്ടുന്നു...ഇതിലെ ആദ്യത്തെയും അവസാനത്തെയും അക്കങ്ങള്‍ തിരിച്ചിടുക.....ഇപ്പോള്‍ ഉത്തരം 792 കിട്ടും...ഇതിനോട് നേരത്തെ കിട്ടിയ ഉത്തരമായ 297 കൂട്ടണം...അപ്പോള്‍ കിട്ടുന്ന 1089 എന്നതാണ് നമ്മുടെ കണക്കിന്‍റെ ഉത്തരം....

ഇനിയാണ് മാജിക്...അടുത്ത ജോലി നിങ്ങള്‍ക്കാണ്... ഒരു മാന്ത്രികന്‍റെ  എല്ലാ വിധ ഭാവങ്ങളോടെ നിങ്ങള്‍ പറയണം....

"സുഹൃത്തുക്കളെ....നിങ്ങള്ക്ക് കിട്ടിയ ഉത്തരം ഞാന്‍ ആ കാണുന്ന ഗ്ലാസ്സില്‍ ഊതി തെളിയിച്ചു കാണിച്ചു തരാം...."

കൂട്ടുകാര്‍ അത്ഭുതത്തോടെ കാത്തുനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജനലിനടുത്തേക്ക് നടന്നു നീങ്ങി ഗ്ലാസ്സില്‍ ശക്തിയായി ഊതുക... അപ്പോള്‍ അവിടെ 1089 എന്ന് തെളിയുന്നു... തെളിഞ്ഞാല്‍ മാജിക് വിജയിച്ചു.... 

ഇനി അല്‍പ്പം പിന്നാമ്പുറം....

ആദ്യം ഒരു ഗ്ലാസ്സില്‍ അല്‍പ്പം സോപ്പുപൊടി കലക്കുക...എന്നിട്ട് വിരല്‍ മുക്കി ജനലിന്റെ ഗ്ലാസ്സില്‍ 1089 എന്ന് എഴുതി വെക്കുക... ഉണങ്ങിയാല്‍ അതാര്‍ക്കും കാണാനാകില്ല....പിന്നീട് ഇതിലേക്ക് ഊതിയാല്‍ വിരല്‍ കൊണ്ട് എഴുതിയ അക്കങ്ങള്‍ തെളിഞ്ഞു വരികയും ചെയ്യും...പരീക്ഷിച്ചു നോക്കാവുന്നതാണ് കേട്ടോ...

ഇനിയാണ് പ്രാധ്യാന്യ രഹസ്യം... കണക്കിന്‍റെ ഉത്തരം 1089 എന്ന് നിങ്ങള്‍ എങ്ങനെ നേരത്തെ മനസിലാക്കി???? അതാണ്‌ പരമമായ ചോദ്യം...

മുകളില്‍ വിവരിച്ച രീതിയിലുള്ള ഇതു മൂന്നക്ക സംഖ്യ എഴുതി ഇത്തരത്തില്‍ ക്രിയയ ചെയ്താലും ഇത് തന്ന്ര്യാകും ഉത്തരം....

സംശയമുണ്ടെങ്കില്‍ മറ്റൊരു സംഖ്യ എഴുതി കണക്കു കൂട്ടി നോക്കിക്കോ.....

Friday, August 24, 2012

22 സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???
കഴിഞ്ഞ കുറച്ചു ദിവസമായി ഫെയ്സ്ബുക്കിലെ ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ തകൃതിയായ ചര്‍ച്ച....
ചര്‍ച്ചാ വിഷയം എന്താണെന്ന് അറിയണ്ടേ????

"ഇടുങ്ങിയ ചിന്താഗതിക്കാരായ ആണുങ്ങളാണ് സദാചാരപ്പൊലീസുകാരായി മാറുന്നത്.സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതും ഇക്കൂട്ടര്‍ തന്നെ. സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനം സൃഷ്ടിയ്ക്കുമന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. തലതിരഞ്ഞ ചില പുരുഷന്മാരാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.സാരിയാണ് സ്ത്രീ വസ്ത്രങ്ങളില്‍ ഏറ്റവും പ്രകോപനപരം.."

ശ്രീ ശ്രീ രഞ്ജിനി ഹരിദാസ്.

നമ്മുടെ രന്ജിനിയുടെ ഈയൊരു പ്രസ്താവനയാണ് 200ഉം കടന്നു മുന്നൂരിലെക്ക്‌ കാലും നീട്ടിയിരിക്കുന്ന ആ കമന്റ്‌ യജ്ജ്നത്തിന്റെ ഉറവിടം... പലരും അഭിപ്രായങ്ങള്‍ പലതു പറഞ്ഞു... പലതും പുതിയ അറിവുകള്‍.....,രേഞ്ഞിനി കൊളുത്തി വിട്ട വാണത്തിന്റെ പോക അല്‍പ്പം ഒന്ന് കെട്ടടങ്ങിയപ്പോള്‍ ദാ വരുന്നു പടന്നക്കാരന്റെ അടുത്ത വിവാദ പ്രസ്താവന...

"സ്ത്രീ ഉരിഞ്ഞു നടക്കണോ ഉരിയാതെ നടക്കണോ എന്നൊക്കെ അവളുടെ ഇഷ്ടം!!പക്ഷെ ഉരിഞ്ഞിട്ട് കണ്‍ മുന്നില്‍ നിന്നും ഡിസ്ക്കോ ഡാന്‍സ് ഫ്രീയായി കുലുക്കി കളിച്ചിട്ട് എന്തിനാടോ നോക്കുന്നത് എന്ന് ചോയിച്ചാല്‍ നമ്മള്‍ ഭരണിപ്പാട്ട് പടിക്കാന്‍ പോകുവേ..."

ഇത്രയോക്കെയായപ്പോള്‍ ഒരു പോസ്റ്റ്‌ സ്വന്തം ബ്ലോഗില്‍ ഇട്ടില്ലെങ്കില്‍ അത് വളരെ മോശമാകും എന്ന് എനിക്കും തോന്നി....അതാണ്‌ ഈ പോസ്റ്റിന്‍റെ കഥ.... ഒരു സദാചാര വിരുദ്ധ പോസ്റ്റ്‌...


ഇന്ത്യയില്‍ സദാചാര പോലീസിന്‍റെ വിളയാട്ടം കൂടി വരികയാണ്... പാകിസ്ഥാനിലെ താലിബാന്‍ മോഡല്‍ ആക്രമണം പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു...ബോംബെ,ബാന്‍ഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ തുടങ്ങിയ ഈ നര നായാട്ട് "സംസ്കാര സമ്പന്നമായ" നമ്മുടെ കൊച്ചു കേരളത്തിലും കാലെടുത്തു കുത്തിയിട്ട് നാളധികം ആയിട്ടില്ല...

പെണ്‍കുട്ടികള്‍ പബ്ബുകളില്‍ കയറുന്നത് ഭാരതീയ സംസ്കാരത്തിന് എതിരാണ് എന്നതാണ് ആദ്യമായി ഈ പോലീസ് സംഘം കണ്ടു പിടിച്ച കാരണം...ഒരു കാര്യം ശ്രദ്ധിക്കണം... പബ്ബുകള്‍ക്കോ മദ്യതിണോ എതിരല്ല അവരുടെ സമരം, പിന്നെയോ??? പെണ്ണുങ്ങള്‍ പബ്ബില്‍ കയറിയതാണ് വിഷയം..
സ്ത്രീയായാലും പുരുഷനായാലും മദ്യപിക്കുന്നത് തെറ്റാണെന്നാണ് എന്‍റെ പക്ഷം... പക്ഷെ ഇവിടെ അതല്ല വിഷയം,മദ്യപാനത്തെ സദാചാര കാഴ്ചപ്പാടിലൂടെ കാണുന്നതും തെറ്റ്...

ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് മറ്റൊരു കാര്യമാണ്...സംസ്കാരത്തിന്‍റെ പേരില്‍ സ്ത്രീകളെ നിയന്ത്രിക്കുന്നതും ചൊല്‍പ്പടിക്ക് നിര്‍ത്തുകയും ചെയ്യുന്ന തന്ത്രമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്...ചരിത്രം പരിശോധിച്ചാല്‍ ഈ നിയന്ത്രണം വളരെ പണ്ടേ നമ്മുടെ സ്ത്രീകള്‍ അനുഭവിച്ചു തുടങ്ങിയതാണ്‌ എന്ന് മനസിലാക്കാന്‍ കഴിയും... പക്ഷെ ഇന്ന് കാലം ഒരുപാട് മാറിയിരിക്കുന്നു... ഭര്‍ത്താവിന്‍റെ മാത്രം ചിലവില്‍ കഴിഞ്ഞിരുന്ന അബലയായ സ്ത്രീകളില്‍ നിന്നും നല്ല വിദ്യാഭ്യാസവും ജോലിയും ഒക്കെയുള്ളവരായി ഇന്നത്തെ സ്ത്രീകള്‍ മാറിക്കഴിഞ്ഞു.ഒരു പക്ഷെ ഇത് തന്നെയാകണം ഒരു കാലത്ത് കാലം വാണിരുന്ന പുരുഷ മേധാവികളെ ചോഡിപ്പിക്കുന്നത്... ഇങ്ങനെ പോയാല്‍ ഇവള്‍ നമ്മളെ കടത്തിവെട്ടും എന്നത് ആണുങ്ങളെ അസ്വധരാക്കി... അവര്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി... ആ തന്ത്രങ്ങളില്‍ അല്‍പ്പം "A"യും കൂടി കലര്തിയപ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒരു പുതിയ സൈന്യത്തിനെ കൂടി കിട്ടി... "സദാചാരപ്പോലീസ്....."

ഇനി നമ്മുടെ മഹത്തായ പാരമ്പര്യത്തിലേക്ക്‌ വരാം...സതി എന്നാ വിലക്കപ്പെട്ട അനാചാരം മടക്കിക്കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് രാജസ്ഥാനിലെ ഒരു കൂട്ടം മൌലികവാദികള്‍...,.. ശൈശവ വിവാഹം ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നടക്കുന്നു... കേരളത്തിലും നടക്കുന്നു എന്നാണു അറിവുകള്‍...,....ബഹു ഭാര്യാത്തം ആചാരങ്ങളുടെ പേരില്‍ നില നിര്‍ത്തിയിരിക്കുന്ന സമൂഹങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ട്...സ്ത്രീയുടെ പരിശുദ്ധിയില്‍ കനിഷക്കാരായ ഇക്കൂട്ടര്‍ക്ക് പുരുഷന്‍റെ പരിശുധിയെക്കുരിച്ചു ഒരു വേവലാതിയും ഇല്ല. തല മൊട്ടയടിച്ചു വെള്ള സാരിയും ചുറ്റി ജീവിതം കഴിക്കുന്ന അനേക ജന്മങ്ങളെ നമ്മള്‍ ഒരുപാട് കണ്ടു മടുത്തതാണ്... ഇതൊക്കെയാണോ നമ്മുടെ മഹത്തായ ഭാരത സംസ്കാരം???

ഈ സംസ്കാരം കൂട്ട് പിടിച്ച് ഒരു സംഘം ക്രിമിനലുകള്‍ സ്ത്രീകളെ തെരുവിലിട്ട് പിച്ചിചീന്തുമ്പോള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മുടെ ജനാധിപധ്യ സമൂഹം ഏറ്റെടുക്കേണ്ട ദൌത്യങ്ങളുടെ പ്രാധ്യാന്യം മനസിലാകുന്നത്...സ്ത്രീ വിമോചനം തന്നെ പാശ്ച്യാത്യ ആശയമാണെന്നും അത് ആര്‍ഷഭാരത സംസ്കാരത്തിന് യോജിക്കില്ലെന്നും പലരും വാദിക്കുന്നുണ്ട്...സ്ത്രീവാദം കുടുംബം തകര്‍ക്കലും ലൈംഗിക അരാജകത്വം പ്രചരിപ്പിക്കലും ആണെന്ന് വാദിക്കുന്നവരും ഉണ്ട്...നമ്മുടെ പുത്തന്‍ പോലീസുകാര്‍ ഈ ആശയം അല്‍പ്പം അക്രമം കൂട്ടിക്കുഴച്ചു പ്രചരിപ്പിക്കുന്നു എന്നെ ഉള്ളൂ...സ്ത്രീകളുടെ വസ്ത്രധാരണം, ചലനങ്ങള്‍,ചിന്ത,സമൂഹത്തിലെ ഇടപെടലുകള്‍ എന്നിവയൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയ ചര്‍ച്ചകളല്ല....ഹിറ്റ്‌ലറുടെ കാലഘട്ടത്തില്‍ സ്ത്രീകളെ പ്രത്യുല്‍പ്പാദന യന്ത്രങ്ങലായിട്ടാണ് പരിഗണിച്ചിരുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ...
ചരിത്രത്തില്‍ കാലാകാലങ്ങളായി ഇത്തരം ജനാധിപത്യ വിരുദ്ധന്മാര്‍ സ്ത്രീകളെ അടിച്ചമര്‍ത്തിയിരുന്നു...അതിന്‍റെ പുത്തന്‍ മുഖമാനല്ലോ അഫ്ഗാനിലെ താലിബാന്‍...,... വീടിനു വെളിയില്‍ സ്ത്രീകള്‍ പോകരുത്... വിദ്യാഭ്യാസം സ്ത്രീയ്ക്ക് നിഷിദ്ധം...പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കരുത്...സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കരുത്(ചായം പൂശിയ വിരലുകള്‍ അരുത് മാറ്റുകയാണ് പതിവ്)....സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്...പുരുഷ ബന്ധുവിനോപ്പം ആണെങ്കില്‍ കൂടി ഇരു ചക്ര വാഹനത്തില്‍ കയറരുത്...നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനാല്‍ പാടില്ല.... പിന്നെ എന്തെല്ലാം...നിയമത്തില്‍ അനുവിന മാറിയാല്‍ പിന്നെ ചോദ്യമുണ്ടാവില്ല,തോക്കുകളായിരിക്കും സംസാരിക്കുന്നത്....പരസ്യമായി കല്ലേറോ ചാട്ടവാര്‍ പ്രയോഗമോ ഒക്കെ ഉണ്ടാകും... ഈ താലിബാന്‍ ഭരണമാണ് നമ്മുടെ സദാചാരപ്പോലീസുകാര്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്...

ലോകത്തെമ്പാടുമുള്ള മൌലികവാദികള്‍ നടത്തിവരുന്ന ജനാധിപത്യ ധ്വംസനമായെ ഈ നടപടികള്‍ കാണാനാകൂ... ഇന്ത്യയില്‍ മൌലികവാദികള്‍ക്ക് രാഷ്ട്രീയ അധികാരം ഇല്ല...എന്നിട്ടും അവര്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകളെ സംസ്കാരത്തിന്‍റെ പേരില്‍ ആക്രമിക്കുന്നു...അതിവേഗം സമസ്ത മേഘലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ സമൂഹത്തെയും അതുവഴി ജനാധിപത്യതെയുമാണ് ഇത് പിന്നോട്ടടിക്കുന്നത്...പൊതു ഇടങ്ങളെല്ലാം സ്ത്രീയ്ക്ക് അന്യമാണെന്നും സ്ത്രീ എന്നും പുരുഷന് കീഴില്‍ ജീവിക്കണം എന്നതും പ്രതിലോമാപരമാണ്...മറ്റു മതക്കാരുടെ ആരാധനാലയങ്ങള്‍ കത്തിക്കുകയും വര്‍ഗീയം വിഷം നിറക്കുന്ന പ്രചാരങ്ങള്‍ നടത്തുന്നവരുമാണ് ഇത്തരക്കാര്‍ എന്നത് ഇവരുടെ ഉദ്ദ്യേശശുദ്ധി മനസിലാക്കിത്തരുന്നു.....


ജനാധിപത്യത്തിന്റെ മൌനമാണ് ഇവര്‍ക്ക് ധൈര്യം പകരുന്നത്....കേരളത്തില്‍ ഒരു പരിധി വരെ ഇക്കൂട്ടര്‍ക്കെതിരെ പ്രതിരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും ആശയപരമായി ഇപ്പോഴും പഴയപടിയാണ്...ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന വരെ അനുവദിക്കുമ്പോഴും ഇക്കൂട്ടര്‍ ഭരണഘടനയെപ്പോലും വെല്ലുന്ന രീതിയിലാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും...ഇനിയെങ്കിലും നമ്മലടങ്ങുന്ന വിദ്യാസമ്പന്നമായ സമൂഹം ഇതിനെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു.....സ്ത്രീയുടെ കെട്ടിലും മട്ടിലും കാമം മാത്രം കാംഷിക്കുന്ന ഈ കപട സദാചാരികള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.....Tuesday, August 21, 2012

13 ബ്ലോഗ്‌ ലോകത്ത് കണ്ടിരിക്കേണ്ട ബ്ലോഗുകള്‍.....വായനയുടെ പുതിയ മുഖമാണ് ബ്ലോഗ്‌ വായന..... അനേകായിരം ബ്ലോഗുകളുള്ള ഭൂലോകത്ത് നല്ല ബ്ലോഗുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്..... മലയാളം ഭൂലോകത്തെ ബ്ലോഗ്‌ വായനക്കാര്‍ക്കായി ഞാന്‍ ഇവിടെ കുറച്ചു ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു.....

ആദ്യമായി എന്‍റെ ആദ്യത്തെ ബ്ലോഗ്‌ തന്നെ പരിചയപ്പെടുത്തട്ടെ.....

നെറ്റിനും ഒറ്റമൂലികള്‍ 

കമ്പ്യൂട്ടെരും നെറ്റും ബ്ലോഗും ഒക്കെ ഉള്‍പ്പെടുന്ന ഒരു ലോകം കൈകാര്യം ചെയ്യുന്ന ബ്ലോഗാണ് ഇത്....


മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആണ് ഞാന്‍ അടുത്ത വിഭാഗം ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നത്.....


ഫോട്ടോഷോപ്പ് പാഠങ്ങള്‍ 

ഇനി കഥകളും ലേഖനങ്ങളും കവിതകളും ഒക്കെ കൈകാര്യം ചെയ്യുന്ന കുറച്ചു ബ്ലോഗുകലായാലോ????

ഇനി ചിത്രങ്ങളും വരകളും മാത്രമുള്ള ഒരു ലോകത്തേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു......

മലയാളം ബ്ലോഗ്‌ ഭൂലോകത്ത് അലഞ്ഞു നടന്നു ക്ഷീണിച്ചു.....മടുത്തു തുടങ്ങി..... ബാക്കി നിങ്ങള്‍ കണ്ടു പിടിച്ചു വായിചോളീ.... ബ്ലോഗ്‌ തുടങ്ങിയ കാലം മുതല്‍ എഴുതിത്തുടങ്ങിയ പോസ്റ്റാണ്....ഇന്നിത് പബ്ലിഷ്  ചെയ്യുന്നു.....

Sunday, August 19, 2012

11 മകളേ അത് നീയായിരുന്നോ????ഇതൊരു അച്ഛന്‍റെയും മകളുടെയും കഥയല്ല.... മസില്‍ പവറും കയ്യൂക്കും ഒന്നും അധികം ഇല്ലെങ്കിലും ആര്‍ദ്രതയുള്ള ഒരു മനസിന്‍റെ ഉടമയായ ഒരു മനുഷ്യന്‍റെ കഥയാണ്‌.....,എവിടെയോ കേട്ടുമറന്ന ഒരു ഒരു സംഭവകഥ ഞാന്‍ ഒരു കഥയായി ഇവിടെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു....

കടയില്‍ നല്ല തിരക്കുണ്ട്....ഓണമല്ലേ,എന്നാലും ഇക്കൊല്ലം തിരക്കല്‍പ്പം കൂടിയോ എന്നൊരു സംശയം.... ഓണവും പെരുന്നാളുമൊക്കെയായി കടയില്‍ ഒരു പൂരം തന്നെയാണ്. തുണിയെടുത്ത് കൊടുത്തു കൊടുത്ത് മനുഷ്യന്‍റെ നടുവൊടിഞ്ഞു. മോതലാളിക്കെന്തായാലും ഇക്കൊല്ലം നല്ല കോളാണ്.പക്ഷെ സാധാ മുതലാളിമാരെ പോലെ അധികം ബൂര്‍ഷ്വാ സ്വഭാവം കാണിക്കാത്ത മൊതലാളി ശമ്പളവും ബോണസും ഒക്കെ മുന്‍കൂറായി തന്നു എല്ലാരേം കയ്യിലെടുത്തിട്ടുണ്ട്.എല്ലാം തന്ത്രമല്ലേ.... എല്ലാ തന്ത്രങ്ങളിലും വീഴാന്‍ പാവങ്ങളായ തൊഴിലാളികളും. പക്ഷെ ആര്‍ക്കും പരാതിയില്ല.ഒരേയൊരു ബുദ്ധിമുട്ടുള്ളത് ഈ കടയിലെ നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കാണ്. കഷ്ടപ്പെട്ടല്ലേ പറ്റൂ,താന്‍ അധ്വാനിച്ചു കൊണ്ടുവരുന്നത് കൊണ്ട് വേണം കുടുംബത്തിന്‍റെ ചെലവ് നടക്കാന്‍..,കുറച്ചു നാളായി രവീന്ദ്രന്‍ നായര്‍ക്കു ഒരു സഹായം എന്നോണം മകളും ഒരു ചെറിയ കടയില്‍ സെയില്‍സ് ഗേള്‍ ആയി പോയിതുടങ്ങിയിട്ടുണ്ട്.നായര്‍ക്കു അത് തീരെ ഇഷ്ടമുണ്ടായിട്ടല്ല,വര്‍ദ്ധിച്ചു വരുന്ന ചിലവെല്ലാം ഒറ്റയ്ക്ക് വഹിക്കാന്‍ തനിക്കു ത്രാണിയില്ല എന്ന് മനസിലാക്കി മകള്‍ തന്നെ പോയിതുടങ്ങിയതാണ്.പഠിക്കാന്‍ അത്ര മിടുക്കി അല്ലായിരുന്നെങ്കിലും പാട്ടിലും നൃത്തതിലുമോക്കെ നല്ല മിടുക്കും കംബവുമൊക്കെ ഉള്ള കുട്ടിയായിരുന്നു രവീന്ദ്രന്‍ നായരുടെ മകള്‍ ഗായത്രി...അവളെ പാട്ടും ഡാന്‍സും ഒക്കെ പഠിപ്പിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നിട്ടും തന്‍റെ ഒഴിഞ്ഞ പോക്കെറ്റ്‌ ഒന്നിനും അയാളെ അനുവദിച്ചിട്ടില്ല.എല്ലാത്തിനും പുറമേ ജീവിതാന്ത്യം വരെ താങ്ങായി നില്‍ക്കേണ്ട ഭാര്യയുടെ തീരാ ദീനവും.... അവളുടെ മരുന്നിനു തന്നെ വേണം തന്‍റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം.

മകള്‍ക്ക് പ്രായം പെട്ടെന്നാണ് കൂടുന്നത്... അവളുടെ കൂട്ടത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ കല്യാണം കഴിഞ്ഞു പിള്ളേരുമായി..അവളുടെ കാര്യമോര്‍ക്കുമ്പോള്‍ ഭയമാകുകയാണ്...ഒരു 50 പവനെങ്കിലും ഇല്ലാതെ ആരെങ്കിലും വരുമോ ഇക്കാലത്ത്?
"രവിയെട്ടോ..., എന്തൊന്ന ഈ ആലോചിച്ചു കൂട്ടുന്നത്‌? തിന്നു തീര്‍ന്നില്ല്യോ?നമ്മള്‍ അങ്ങോട്ട്‌ ചെന്നിട്ടു വേണം ബാലുവിനും ഷാജിക്കും ഇങ്ങോട്ട് വന്നു രണ്ടു വട്ടു വാരിതിന്നാന്‍..,ചേട്ടന്‍ വേഗം ഇങ്ങോട്ട് വാ...ഇനിയും ഇരുന്നാല്‍ അവന്മാരുടെ വായിലിരിക്കുന്നത് കേക്കണം..." ജോസഫിന്‍റെ വിളി കേട്ടാണ് രവേന്ദ്രന്‍ നായര്‍ ഓര്‍മയില്‍ നിന്ന് ഞെട്ടി ഉണര്‍ന്നത്.ശെരിയാ... സമയം ഒരുപാടായി ചോറുണ്ണാന്‍ എന്ന് പറഞ്ഞു വന്നിട്ട്.തിരക്കുള്ള സമയമാണ്, തങ്ങള്‍ ചെന്നിട്ടു വേണം അടുത്ത കൂട്ടര്‍ക്ക് ഇങ്ങോട്ട് വരാന്‍.,ഇനിയിപ്പോ ഇങ്ങനെയങ്ങു ജീവിക്കുക തന്നെ... ഒരു വര്‍ഷത്തിനകം വീടും പറമ്പും പണയം വെച്ച് മോളെ കെട്ടിച്ചും വിടാം...അച്ഛന്‍ തന്നതില്‍ ഇനി വിക്കാന്‍ അത് മാത്രേ ഉള്ളൂ ബാക്കി.... മറ്റെല്ലാം ഭാര്യയുടെ ചികിത്സക്കും മറ്റുമായി വിട്ടു തുലച്ചു.

വീണ്ടും ജോലിതിരക്കിലേക്ക്....എങ്ങനെയെങ്കിലും ഈ ഓണമോന്നു കഴിഞ്ഞു കിട്ടിയെങ്കില്‍ ഈ പണിതിരക്കൊന്നു ഒഴിഞ്ഞെനെ... മുന്‍പത്തെ പോലല്ല,കാലിന്റെ വാതം കലശലായിട്ടുണ്ട്.ഒരുപാട് നേരം നില്‍ക്കുന്നതും ബുദ്ധിമുട്ടാണ്.സഹിച്ചല്ലെ പറ്റൂ... ലോകത്താകമാനമുള്ള മലയാളികള്‍ ഓണം
വരാന്‍ നോമ്പ് നോറ്റിരിക്കുമ്പോള്‍ ഓണം എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടാന്‍ പ്രാര്‍ഥിക്കുക... കഷ്ടമെന്നല്ലാതെ എന്ത് പറയണം ഇതിനെ..... സമയം ഏതായാലും വേഗത്തില്‍ തന്നെ പോകുന്നുണ്ട്.കസ്റ്റമേഴ്സിനെ എല്ലാം തൃപ്തിപ്പെടുത്തനം, അതാണ്‌ മൊതലാളിയുടെ നിര്‍ബന്ധം,അത് കഴിവ് പോലെ എല്ലാരും പാലിക്കുന്നുമുണ്ട്....നിന്ന് നിന്ന് കാലില്‍ വല്ലാത്ത നീര് കെട്ടിത്തുടങ്ങി... ഇനിയും നില്‍ക്കാതെ പറ്റില്ലലോ , ഓണക്കാലം കഴിയുന്ന വരെ ഈ നില്‍പ്പ് നിന്നെ പറ്റൂ... പരാതി ആരോട് പറയാന്‍..., രാത്രിയാകാതെ ഇവിടുന്നു ഇറങ്ങാന്‍ ഒരു നിര്‍വാഹവുമില്ല....ഒരു വിധം തട്ടിയും മുട്ടിയും സമയം കഴിച്ചു... കടയടക്കാന്‍ സമയമായി.കൂട്ടുകാരോടെല്ലാം യാത്ര പറഞ്ഞു രവീന്ദ്രന്‍ നായര്‍ കടായി നിന്നിറങ്ങി...കൊരിച്ചോഴിച്ചു മഴ പെയ്യുന്നുണ്ട്. കയ്യില്‍ കുട കരുതിയത്‌ നന്നായി... സാധാരണ ഇല്ലാത്ത ഒരു ശീലമാണ് അത്.രാവിലെ ഇറങ്ങുമ്പോള്‍ നല്ല മഴയായിരുന്നതിനാല്‍ മോളെടുത്തു തന്നതാണ് ആ പഴഞ്ചന്‍ കുട... തകര്‍ത്തു പെയ്യുന്ന മഴയത്ത് ചോരുന്ന ആ കുടയും പിടിച്ചു രവീന്ദ്രന്‍ നായര്‍ വീട്ടിലേക്കു നടന്നു.നടക്കല്‍ ഒരു രസമായിറ്റൊന്നും അല്ല,ഓട്ടോ പിടിക്കാന്‍ നിന്നാല്‍ കാശോരുപാടാകും എന്ന് അയാള്‍ക്കറിയാം. നാട്ടുവഴികലോക്കെയായി ഒരുപാട് നടക്കാനുണ്ട് വീട്ടിലേക്കു... കാലിന്‍റെ വേദനയെല്ലാം മറന്നു അയാള്‍ നടന്നു.

മഴ നനഞ്ഞു അങ്ങനെ നടക്കവേയാണ് നാട്ടുവഴികളിലെ മരങ്ങള്‍ക്കിടയിലൂടെ ഒരു ഞരക്കം അയാള്‍ കേട്ടത്...അയാള്‍ അങ്ങോട്ട്‌ നോക്കി.വ്യക്തമാകുന്നില്ല... ആരോ രണ്ടു പേര്‍ മല്ലുപിടിക്കുകയാനെന്നു തോന്നുന്നു.കൂടുതല്‍ അടുത്തേക്ക് മാറി നിന്നു നോക്കി,മഴയത് കണ്ണ് പിടിക്കുന്നില്ല,എന്നാലും സംടതി വ്യക്തമായി...."സ്ത്രീപീഠനം"... ഒരു പാവം പെണ്ണിനെ ഒരുത്തന്‍ കീഴടക്കുകയാണ്.എങ്ങനെയും അത് തടയണം... തന്നെക്കൊണ്ട് അതിനു ത്രാണിയുണ്ട് എന്ന് തോന്നുന്നില്ല... കണ്ടുനില്‍ക്കാനും വയ്യ.അടുത്തനിമിഷത്തില്‍ പെട്ടന്നൊരു ശക്തി അയാളിലേക്ക് പ്രവഹിക്കുന്നതായി അയാള്‍ക്ക്‌ തോന്നി... ഇത് വരെ എല്ലാവരെയും ഭയപ്പെട്ടിരുന്ന അയാള്‍ ഏതോ ആന്തരിക ശക്തിയുടെ ഊര്‍ജമെന്നോണം സംഘട്ടനം നടക്കുന്ന സ്ഥലത്തേക്ക് പാഞ്ഞു... താഴെക്കിടന്ന ഒരു മരക്കഷണം അയാള്‍ ആയുധമാക്കി.... അപരന്‍റെ തലയ്ക്കു നോക്കിത്തന്നെ ആദ്യത്തെ അടി... അയാളുടെ പിടി അയഞ്ഞു, പെണ്‍കുട്ടി കുതറിമാറി ഒരു മരത്തിന്‍റെ പിന്നിലൊളിച്ചു...വീണ്ടും വീണ്ടും അയാളെ രവീന്ദ്രന്‍ നായര്‍ പ്രഹരിച്ചു.ശരീരത്തിന്‍റെ അസ്വസ്ഥതയും കാലിന്‍റെ വേദനയൊന്നും അയാള്‍ അറിഞ്ഞില്ല...അവസാനം അയാള്‍ നിലത്തു വീണപ്പോഴാണ് രവീന്ദ്രന്‍ നായര്‍ക്കു സ്വബോധം കിട്ടിയത്!!! സ്വന്തം രക്ഷ നോക്കി ഇത്ര കാലവും ജീവിച്ച താന്‍ ഇന്ന് ഒരു പെണ്‍കുട്ടിയുടെ മാനം രക്ഷിച്ചിരിക്കുന്നു.... തന്നെത്തന്നെ അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയാത്ത നിമിഷങ്ങളായിരുന്നു അവ...പെട്ടെന്ന് ബോധം വീണ്ടെടുത്ത അയാള്‍ ആ പെണ്‍കുട്ടിക്കായി പരതി.... അടുത്ത നിമിഷത്തില്‍ അവള്‍ അയാളുടെ മുന്നിലേക്ക്‌ വന്നു.... രവീന്ദ്രന്‍ നായരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി... അയാള്‍ ഉറക്കെ ചോദിച്ചു,,, മകളേ .....അത് നീയായിരുന്നുവോ???????!!!!!!!

Saturday, August 18, 2012

6 ചാറ്റര്‍മാരുടെ ശ്രദ്ധക്ക്

ചാറ്റിങ്ങിന്‍റെ ചതിക്കുഴികള്‍ പല കഥകളിലും ലേഖനങ്ങളിലും ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഞാന്‍ യുട്യുബില്‍ കണ്ട ഒരു വീഡിയോ ചാറ്റിംഗ് എന്ന പെരുങ്കുഴിയുടെ ഭയപ്പെടുത്തുന്ന മറ്റൊരു വശമായിരുന്നു.... ഹാംലെറ്റ് പോലെ ദുരന്തപര്യവസായിയായ ആ കഥ ഞാന്‍ ഇവിടെ ആരംഭിക്കുകയാണ്.... ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.....


രാഹുല്‍ പഠിക്കാന്‍ മിടുക്കനാണ്.പഠിച്ച ക്ലാസിലെല്ലാം ഒന്നാമന്‍..,ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ഗവന്മെന്റ്റ് എന്ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി. ഒരു സഹോദരിയുണ്ട്,ഒരു പ്രൈവറ്റ് സോഫ്ട്വെയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ് പുള്ളിക്കാരി.അച്ഛന്‍ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെടുന്നതുകൊണ്ട് പൈസക്കും അല്ലലൊന്നും അറിഞ്ഞിട്ടില്ല.അമ്മ ഗൃഹനാധയായി ഗൃഹം ഭരിക്കുന്നു.അച്ഛന്‍ ഗള്‍ഫിലായിട്ടും നന്നായി പഠിക്കുകയും മറ്റു ദുസ്സ്വഭാവം ഒന്നുമില്ലാത്ത രാഹുല്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ...പഠിച്ച സ്കൂളെല്ലാം ബോയ്സ് സ്കൂള്‍ ആയിരുന്നത് കൊണ്ട് രാഹുലിന് സ്ത്രീവിഷയത്തില്‍ അല്പം കൂടുതല്‍ താല്പര്യം ഉണ്ട് എന്നത് മാത്രമാണ് അവനില്‍ ഞാന്‍ കാണുന്ന ഒരേയൊരു ദുസ്സ്വഭാവം.പേടി അല്പം കൂടുതലുള്ള രാഹുല്‍ അത് പ്രകടമായി കാണിക്കാതെ മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു താനും.അത് ഇന്നത്തെക്കാലത്ത് ഒരു ദുസ്സ്വഭാവമായി കണക്കാക്കാന്‍ പറ്റാത്തതിനാല്‍ നമുക്ക് തല്‍ക്കാലം രാഹുലിന് നല്ല കുട്ടിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കാം...
അങ്ങനെ ആദ്യ വര്‍ഷം പകുതിയായപ്പോള്‍ ഒരു കമ്പ്യൂട്ടെര്‍ വേണമെന്നുള്ള ആവശ്യം കക്ഷി വീട്ടില്‍ ഉന്നയിച്ചു.ഒരു ലാപ്ടോപ് സ്വന്തമായുള്ള ചേച്ചി കമ്പ്യൂട്ടെര്‍ ചോദിച്ചിട്ട് കൊടുക്കാത്തതാണ് അധികം ആവശ്യങ്ങള്‍ ഉന്നയിക്കാത്ത രാഹുലിനെ ഇതിനു പ്രേരിപ്പിച്ചത്. നന്നായി പഠിക്കുന്ന മകന്‍ ആവശ്യപ്പെട്ട കാര്യമല്ലേ,അതുമല്ല ഇന്നത്തെക്കാലത്ത് പഠിക്കാന്‍ ഈ കുന്ത്രാണ്ടം അത്യാവശ്യമാണ് താനും.പിന്നെയോട്ടും താമസിച്ചില്ല.തൊട്ടടുത്ത ദിവസം സംഗതി വീട്ടിലെത്തി.ഒരു വാശിയുടെ പുറത്തു പറഞ്ഞു വാങ്ങിച്ചതാണെങ്കിലും മുന്‍പ് പറഞ്ഞ "ദുസ്സ്വഭാവം" അല്പം കൂടുതലുള്ള രാഹുലിന് ആ കമ്പ്യൂട്ടെര്‍ വൈകിക്കിട്ടിയ വരദാനം പോലെയായിരുന്നു.വാശി അല്‍പം കൂടുതലുള്ള ചേച്ചി തന്‍റെ കമ്പ്യൂട്ടെര്‍ തൊടില്ല, അമ്മയാണെങ്കില്‍ കമ്പ്യൂട്ടെര്‍ നിരക്ഷര.കമ്പ്യൂട്ടെര്‍ ഇരിക്കുന്നത് സ്വന്തം മുറിയിലും..... പിന്നത്തെ പുകിലൊന്നും പറയണ്ടല്ലോ...

 സണ്ണി ലയോണില്‍ തുടങ്ങി ഒട്ടു മിക്ക പോണ്‍ നടിമാരും നമ്മുടെ കക്ഷിയുടെ കമ്പ്യൂട്ടെരില്‍ കിടന്നു വിലസി.പഠിത്തത്തില്‍ ഉഴപ്പാത്തതിനാല്‍ വീട്ടുകാരും മോന്‍റെ ഈ കമ്പ്യൂട്ടെര്‍ "ഭ്രമം" കാര്യമായി എടുത്തില്ല.ഒന്നാം വര്ഷം കഴിഞ്ഞു. അപ്പോഴാണ്‌ നമ്മുടെ കക്ഷിക്ക് പുതിയൊരു മോഹം കലശലായത്‌....,താന്‍ കണ്ട "വീരകധകളിലെ" നായകന്മാരെ പോലെ തനിക്കും ഒന്ന് തിളങ്ങണം....നമ്മള്‍ തന്നെ നല്ല കുട്ടിക്കുള്ള സര്‍ട്ടിഫിക്കറ്റ് കൊടുത്ത നായകന് ഇങ്ങനെ ഒരു മോഹം തോന്നിയതില്‍ തെറ്റ് പറയാന്‍ പറ്റില്ല,എന്താ പറ്റുമോ???


അപ്പോള്‍ കഥ തുടരാം.മോഹം കലശലായ നായകന്‍ ഒരവസരം കിട്ടാന്‍ കാത്തു നടന്നു.ഒരു പെണ്ണിനെ പ്രണയിച്ചു കാര്യം നടത്തുന്നത് രിസ്ക്കാണ്,അപ്പോള്‍ അല്ലാത്ത ഒരു വഴി നോക്കണം...പകല്‍ മാന്യനായ നായകന്‍ സംഗതി വിശ്വസ്തനായ ഒരു കൂട്ടുകാരന്‍റെ മുന്നില്‍ അവതരിപ്പിച്ചു.
"നീയെന്താടാ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്? വീട്ടില്‍ ഒരു കമ്പ്യൂട്ടെരും നെറ്റും ഒക്കെ ഉണ്ടല്ലോ....തുടങ്ങടാ ചാറ്റിംഗ്..."

കമ്പ്യൂട്ടെര്‍ സ്വപ്ന നായികമാരെ ആരാധിക്കാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന രാഹുലിന് ചാറ്റിംഗ് എന്നത് ഒരു പുതിയ അറിവ് തന്നെയായിരുന്നു...ഫെയ്സ്ബുക്കും ട്വിട്ടെരും ഒക്കെ കൊടികുത്തി വാഴുന്ന ഈ കാലത്ത് ആ മേഖലയിലെ നിരക്ഷരത മുന്‍പേ മാറ്റെണ്ടതായിരുന്നു എന്ന് രാഹുലിന് തോന്നി.ഇനി പറഞ്ഞിട്ട് കാര്യമില്ല,ഇനിയും വൈകിയിട്ടില്ലല്ലോ... ഇന്ന് തന്നെ പണി തുടങ്ങിക്കളയാം... വീട്ടില്‍ ചെന്ന് നേരെ കമ്പ്യൂട്ടെര്‍ ഓണാക്കി, ആത്മമിത്രം പറഞു തന്ന ഒരു ചാറ്റിംഗ് സൈറ്റ് തുറന്നു...ഇന്‍റര്‍നെറ്റിലെ ഒരു പുതുലോകം.... എങ്ങനെയാ ഇതിലൊന്ന് തകര്‍ക്കുക... സംശയങ്ങള്‍ ഒരുപാടുണ്ടായി,ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ??? ആത്മമിത്രത്തോട് ചോദിച്ചാല്‍ താന്‍ കഷ്ടപ്പെട്ടത്തിന്റെ പങ്ക് അവനും കൊടുക്കേണ്ടി വന്നേക്കാം.... സൊ ഇനി അവന്‍ ചോദിക്കുമ്പോള്‍ ഞാന്‍ അതൊക്കെ വിട്ടു എന്ന് പറയുക തന്നെ.

അങ്ങനെ പലതും ചിന്തിച്ചു കമ്പ്യൂട്ടെര്‍ സ്ക്രീനില്‍ നോക്കി മിഴുങ്ങസ്യാ ഇരിക്കുമ്പോഴാണ് പ്രതീക്ഷാ സൈറന്‍ പോലെ ഒരു ബീപ് സൌണ്ട് കഥാനായകനെ തേടി എത്തുന്നത്‌.,ഒരു "ഫ്രണ്ട്ഷിപ്പ്" റിക്വെസ്റ്റ് ആണ്...നഗ്നമായ കാലുകള്‍ മാത്രം കാണിച്ചുള്ള മോഹിപ്പിക്കുന്ന ഒരു പടം പ്രൊഫൈലില്‍ ഇട്ട ഒരു സുന്ദരി.Cute Me എന്ന് പ്രൊഫൈല്‍ നാമം... പെണ്ണ് തന്നെയാകണം,അതോ വല്ല ഞരമ്പുരോഗി ആനുങ്ങലുമാണോ??? സംശയിച്ചുനിന്നിട്ടു കാര്യമില്ല,ഒറ്റക്ളിക്കിനു സുന്ദരിയെ അക്സെപ്റ്റ് ചെയ്തു...ചാറ്റിങ്ങും തുടങ്ങി.പുതിയ ലോകത്ത് നവാഗതനാനെങ്കിലും സ്വന്തം പേരും വിവരങ്ങലുമോന്നും വെളിപ്പെടുത്തരുതെന്ന ചാറ്റിംഗ് ബാലപാഠം രാഹുല്‍ പാലിച്ചു....

സമയം അധികം കടന്നു പോയില്ല...പുതിയ കൂട്ടുകാര്‍ക്ക് രണ്ടും വേണ്ട വിഷയം ഒന്നുതന്നെയായതുകൊണ്ട് കൂടുതല്‍ നീട്ടാതെ കക്ഷികള്‍ വിഷയത്തിലേക്ക് കടന്നു.നവാഗതനായ രാഹുലിന്‍റെ പോരായ്മകള്‍ ചാറ്റിംഗ് ലോകത്തെ അനുഭവസമ്പന്നയായ നമ്മുടെ നായിക നന്നായി പരിഹരിച്ചു.ചാട്ടിങ്ങല്ലേ,നേരില്‍ കാണുമ്പോഴുള്ള ജാള്യത വേണ്ടല്ലോ... രാഹുല്‍ ആവശ്യം അവതരിപ്പിച്ചു... എത്തിപ്പോന്നും ഉണ്ടായില്ല,അല്ലെങ്കില്‍ തന്നെ ഇവളുമാരില്‍ നിന്നൊക്കെ എന്തെതിര്‍പ്പുണ്ടാകാന്‍ അല്ലെ....നമ്മുടെ സുന്ദരിയും സമ്മതം മൂളി....
"നമുക്ക് ആദ്യം കാണാം... ഞാന്‍ അന്ന് തന്നെ റെഡിയാണ്"
ഈ മറുപടി നമ്മുടെ നായകനില്‍ സൃഷ്ടിച്ച കൊടുങ്കാറ്റ് എന്താണെന്ന് ഞാന്‍ പറയാതെ തന്നെ ഊഹിക്കാമല്ലോ....
"എവിടെ വരണം" രാഹുല്‍ ചോദ്യം എറിഞ്ഞു,അവനു ധൃതിയായി എന്ന് മനസിലാക്കിയ സുന്ദരി ഉടന്‍ തന്നെ മറുപടി വിട്ടു: "നാളെ രാവിലെ പതിനൊന്നു മണിക്ക് റോബിന്‍'സ് കോര്‍നെരിലെ നെറ്റ് കഫേയില്‍ പതിനഞ്ചാം ക്യാബിനില്‍ വരണം"
സ്ഥിരം സ്ഥലം പോലെ അവലയച്ച ആ മറുപടി അവളുടെയും ധൃതി വ്യക്തമാക്കി...


സമയമായി,ഞായറാഴ്ച ആയതു കൊണ്ട് പുറത്തിറങ്ങാന്‍ അമ്മയോട എന്തെങ്കിലും കള്ളം പറയണം... ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ ഗ്രൂപ്പ് സ്റ്റടിക്ക് പോകുന്നു എന്ന് പറഞ്ഞാല്‍ അമ്മ വീഴും... പഠിത്തക്കാര്യം വിട്ടു അമ്മക്ക് വേറെ കളിയില്ല. അപ്പോള്‍ അമ്മ ഒകെ ആണ്,പിന്നെ ചേച്ചി,ചേച്ചിക്ക് ഞായറാഴ്ച പോലും ജോലിക്ക് ഒഴിവില്ലാത്തത് കൊണ്ട് ശല്യമായി ഇവിടെ കാണുകയും ഇല്ല... ഇനി പോകേണ്ട താമസമേ ഉള്ളൂ.... നേരത്തെ തന്നെ കുളിച്ചു റെഡിയായി,പൌടരും സ്പ്രേയും ഒക്കെ പൂശി സുന്ദരക്കുട്ടപ്പനായി.വീട്ടില്‍ നിന്ന റോസയുടെ ചെടിയില്‍ നിന്നും ഒരു പൂവും പിച്ചി പോക്കെറ്റില്‍ വെച്ച് ബൈക്കുമെടുത്ത്‌ രാഹുല്‍ തന്‍റെ ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു....


താന്‍ കാണാന്‍ പോകുന്ന സുന്ദരിയും തങ്ങള്‍ ഒന്നിച്ചു നെറ്റ് കഫേയിലെ ക്യാബിനിലിരുന്നു കാണുന്ന പേക്കൂത്തുകളും സ്ഥലപരിമതിക്കുള്ളില്‍ നിന്ന് എങ്ങനെ മാക്സിമം പെര്‍ഫോര്‍മന്‍സ് നടത്താം എന്നതൊക്കെയായിരുന്നു രാഹുലിന്‍റെ മനസ്സില്‍.....,....ലക്‌ഷ്യം റോബിന്‍'സ് കോര്നെര്‍ മാത്രം.... ആകാംഷക്കും കാത്തിരിപ്പിനും വിട,രാഹുലിന്‍റെ ബൈക്ക് റോബിന്റെ നെറ്റ് കഫെയ്ക്ക് മുന്നില്‍ ലാന്‍ഡ്‌ ചെയ്തു.കയ്യില്‍ കരുതിയ പൂവുമായി രാഹുല്‍ നേരെ തന്‍റെ പ്രതീക്ഷകള്‍ കാത്തിരിക്കുന്ന പതിനഞ്ചാം ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു....

നടക്കും തോറും ദൂരം കൂടുന്ന പോലെ തോന്നി രാഹുലിന്.... കാലുകള്‍ വിറക്കുന്നു...ഒരു വിധം നടന്നു ലക്ഷ്യത്തിന്റെ മുന്നിലെത്തി.ക്യാബിന്‍റെ വാതില്‍ പതുക്കെ മുട്ടി...വിറച്ചു നിന്ന അവന്‍റെ മുന്നില്‍ സ്വര്‍ഗ്ഗ കവാടത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു...... ഒരു നിമിഷം....... അവന്‍ കയ്യില്‍ കരുതിയിരുന്ന ചുവന്ന റോസപ്പൂവ് കയ്യില്‍ നിന്നും വഴുതി വീണു..... ചാറ്റിംഗ് ലോകത്തെ സുന്ദരി അവനു മുന്നില്‍ മുഖം താഴ്ത്തിക്കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു...
അനിയാ.....