ഇന്‍ക്രെടിബിള്‍ ഇന്ത്യ.......

                        
                                               

എല്ലാ വായനക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 



ഇന്ന്  ഇന്ത്യയിലെ ജനങ്ങളായ നമുക്ക് ഏറ്റവും സന്തോഷവും അഭിമാനവും ഉണ്ടാകേണ്ട ദിവസമാണ്.ആയിരങ്ങളുടെ ത്യാഗത്തിലും ചോരയിലും പടുത്തുയര്‍ത്തിയ ഭാരതം എന്ന മഹാരാജ്യത്തിന്‍റെ 65-ആമത് സ്വാതന്ത്ര്യവാര്ഷികമാനല്ലോ ഇന്ന്......  നമ്മളേവരും അഭിമാനം കൊള്ളുന്ന ഈ നിമിഷത്തില്‍ മന്നുടെ ഇന്ത്യയുടെ യഥാര്‍ഥ മുഖമെന്തെന്നു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ???? അഗസ്റ്റ് 15-നു കൈ നിറയെ കൊടികളുമായി റോഡുനീളെ നടക്കുന്ന പിഞ്ഞുകുഞ്ഞുങ്ങളെ കാനാത്തവരുണ്ടോ? അവരും ഇന്ത്യക്കാരാണ്.... 
മന്മോഹന്റെയും പ്രനബിന്റെയും ഒക്കെ സാമ്പത്തിക പരിഷ്കരണങ്ങളില്‍ നട്ടം തിരിയുന്ന ഇന്ത്യയിലെ മുക്കാല്‍ ഭാഗത്തോളം വരുന്ന പരമദരിദ്രര്‍..., അഷ്ടിക്കു വകയില്ലാത്ത തെണ്ടികള്‍.....!!!! !,!!!!! മമ്മൂട്ടിയുടെ ദയലോഗ് പോലെ അക്ഷരങ്ങളച്ചടിച്ച പുസ്തകത്താളിലെ ഇന്ത്യയല്ല അനുഭവങ്ങളിലെ ഇന്ത്യ...... പാവങ്ങളുടെ ഇന്ത്യ,വേശ്യകളുടെയും തോട്ടികളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും ഇന്ത്യ..... ഈ പഞ്ച്  ഡയലോഗ്  കേട്ട് കോരിത്തരിച്ച ഒരാളെങ്കിലും ഒന്ന് ഇരുന്നു ചിന്തിച്ചാല്‍ മതി ആ ഡയലോഗിന്‍റെ  യഥാര്‍ഥ വ്യാപ്തി മനസിലാക്കാന്‍.., അല്ലാതെ സിനിമയിലെ ടയലോഗ് കയ്യടിക്കാന്‍ ഉള്ള ഉപാധിയാക്കുന്നവര്‍ക്ക് ഈ ചിത്രങ്ങളുടെ മനസറിയാന്‍ കഴിയില്ല......




65 ആമത് സ്വാതന്ത്ര്യ വാര്‍ഷികം ആഖോഷിക്കുന്ന ഇന്ത്യയുടെ യഥാര്‍ഥ മുഖം മെട്രോ സിറ്റികളിലും എ സി റെസ്റ്റൊരേന്റുകളിലും യുവ ജനതയുടെ ഫ്രണ്ട്ഷിപ്പ് ശൈലിയില്‍ അടിച്ചുപോളിക്കുന്ന ജീവിത ശൈലിയിലുമല്ല...... ഇന്ത്യയുടെ യഥാര്‍ഥ മുഖം ഇത് പോലുള്ള കുട്ടികളുടെ ജീവിതമാണ്.....








അവള്‍ക്കറിയില്ല അവളുടെ കയ്യിലിരിക്കുന്ന മൂവര്‍ണ്ണക്കൊടിയുടെ മഹത്വം.... അറിയേണ്ട കാര്യമില്‍ എന്ന് വേണം പറയാന്‍....., അവളെ പോലുള്ള ലക്ഷക്കണക്കിന്‌ കുട്ടികളുണ്ട് നമ്മുടെ ഇന്ത്യയില്‍.., അവരെ സംബധിച്ചിടത്തോളം അവരുടെ കയ്യിലിരിക്കുന്നത്‌ ഒരു നേരത്തെ അന്നത്തിനു വക തരുന്ന സാധാരണ വില്പ്പന വസ്തുവാണ്.... പട്ടിണിയിലും കഷ്ടപ്പാടില്‍ നിന്നും ഇന്നും സ്വാതന്ത്ര്യം നേടാത്ത ഈ കുരുന്നുകള്‍ക്ക് സമര്‍പ്പിക്കാം ഈ ആഗസ്റ്റ്‌ 15.......




              അതെ.....ഇന്‍ക്രെടിബിള്‍ ഇന്ത്യ.......


Comments

  1. അനന്തന്‍ ...താങ്കളുടെ ബ്ലോഗില്‍ ആദ്യമായാണ്‌ ..ബ്ലോഗ്‌ നന്നായിട്ടുണ്ട് .ഒരു തുടക്കക്കാരന്റെ മട്ടും ഭാവവും തോന്നുന്നില്ല. എല്ലാ ഭാവുകങ്ങളും

    ReplyDelete
    Replies
    1. നന്ദി ഗഫൂര്‍....., പിന്നെ ഞാന്‍ ഒരു തുടക്കക്കാരന്‍ അല്ല.... മറ്റൊരു ബ്ലോഗ്‌ കൂടി ഉണ്ട്.....
      otamoolikal.blogspot.in

      Delete
  2. ഇന്‍ക്രെഡിബിള്‍ ഇന്‍ഡ്യ
    ഇന്‍ഡീഡ്

    ReplyDelete
  3. ഇന്ത്യ ഇന്‍ക്രെടിബില്‍ തന്നെ....

    ReplyDelete

Post a Comment

ഒരു ബ്ലോഗിനെ മനോഹരമാക്കുന്നത് അതിലെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന വിലപ്പെട്ട കമന്‍റുകളാണ്.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു....

Popular posts from this blog

മൂന്നക്ക സംഖ്യയുടെ സൂത്രക്കളി....

സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???

മരണത്തിനൊരു ലൈക്...