മൂന്നക്ക സംഖ്യയുടെ സൂത്രക്കളി....

ഇതൊരു ഗണിതശാസ്ത്ര കളിയാണ്....വെറും ഒരു കളിയാണ് എന്ന് പറയാന്‍ പറ്റില്ല...സംഖ്യകള്‍ ഉപയോഗിച്ചുള്ള ഒരു മാജിക് ക്കൊടി ആണിത്... കൂട്ടുകാര്‍ക്ക് മുന്നില്‍ ഒന്നാളാവാന്‍ എന്തേലും കാണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഞാന്‍ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു....ഈ വിദ്യ മനസ്സിരുത്തി പഠിച്ച ശേഷം കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ നിങ്ങള്ക്ക്ഒരു മാന്ത്രികന്‍റെ പരിവേഷം കിട്ടും....
         

 ഇനി കളി എന്താണെന്ന് നോക്കാം...നിങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പറഞ്ഞിരിക്കുകയാണ് എന്ന് വെക്കുക... അപ്പോഴാണ്‌ നിങ്ങള്‍ മാജിക് തുടങ്ങാന്‍ പോകുന്നത്... ആദ്യം നിങ്ങള്‍ പറയുന്നു...." ഞാന്‍ നിങ്ങള്ക്ക് ഒരു കണക്കിട്ടു തരാന്‍ പോകുകയാണ്....ഇതിന്‍റെ വഴികളും ക്രിയകലുമൊക്കെ ഞാന്‍ പറഞ്ഞു തരാം....അവസാനം നിങ്ങള്ക്ക് കിട്ടുന്ന ഉത്തരം ഞാന്‍ അതാ,ആ കാണുന്ന ഗ്ലാസില്‍ ഊതി തെളിയിച്ചു തരാം...."

"അതുകൊള്ളാമല്ലോ....അതെങ്ങനെ നടക്കും????"

"അതാണ്‌ കണക്കിലെ മാജിക്... എന്താ,തുടങ്ങാമോ????"

ആദ്യമായി ഒരാളെ കണക്കു ചെയ്യാന്‍ ക്ഷണിക്കുക... കണക്കു ചെയ്യാന്‍ മുന്നോട്ടു വരുന്ന കൂട്ടുകാരനോട് ഒരു മൂന്നക്ക സംഖ്യ എഴുതാന്‍ പറയുക...ഈ മൂന്നക്ക സംഖ്യയുടെ ആദ്യത്തെ അക്കവും അവസാനത്തെ അക്കവും തമ്മില്‍ രണ്ടോ അതിലധികമോ തുകയുടെ വ്യത്യാസം ഉണ്ടാകണം എന്ന് മാത്രം....

ഉദാഹരണത്തിന് 417 എന്നാ സംഖ്യ ആണ് എഴുതുന്നതെങ്കില്‍ ആദ്യത്തെ അക്കമായ നാലും അവസാനത്തെ സംഖ്യയായ ഏഴും തമ്മില്‍ മൂന്നിന്‍റെ വ്യത്യാസം ഉണ്ടല്ലോ.....അതുമതി...

ഇനി ഈ സംഖ്യയിലെ ഒന്നാമത്തെയും മൂന്നാമത്തെയും അക്കങ്ങള്‍ തിരിച്ചിടാന്‍ പറയുക...അപ്പോള്‍ സംഖ്യ 714 ആകും.ഇനി വലിയ സംഖ്യയില്‍ (714) നിന്നും ചെറിയ സംഖ്യ (417) കുറയ്ക്കുക...ഉത്തരം 297 എന്ന് കിട്ടുന്നു...ഇതിലെ ആദ്യത്തെയും അവസാനത്തെയും അക്കങ്ങള്‍ തിരിച്ചിടുക.....ഇപ്പോള്‍ ഉത്തരം 792 കിട്ടും...ഇതിനോട് നേരത്തെ കിട്ടിയ ഉത്തരമായ 297 കൂട്ടണം...അപ്പോള്‍ കിട്ടുന്ന 1089 എന്നതാണ് നമ്മുടെ കണക്കിന്‍റെ ഉത്തരം....

ഇനിയാണ് മാജിക്...അടുത്ത ജോലി നിങ്ങള്‍ക്കാണ്... ഒരു മാന്ത്രികന്‍റെ  എല്ലാ വിധ ഭാവങ്ങളോടെ നിങ്ങള്‍ പറയണം....

"സുഹൃത്തുക്കളെ....നിങ്ങള്ക്ക് കിട്ടിയ ഉത്തരം ഞാന്‍ ആ കാണുന്ന ഗ്ലാസ്സില്‍ ഊതി തെളിയിച്ചു കാണിച്ചു തരാം...."

കൂട്ടുകാര്‍ അത്ഭുതത്തോടെ കാത്തുനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജനലിനടുത്തേക്ക് നടന്നു നീങ്ങി ഗ്ലാസ്സില്‍ ശക്തിയായി ഊതുക... അപ്പോള്‍ അവിടെ 1089 എന്ന് തെളിയുന്നു... തെളിഞ്ഞാല്‍ മാജിക് വിജയിച്ചു.... 

ഇനി അല്‍പ്പം പിന്നാമ്പുറം....

ആദ്യം ഒരു ഗ്ലാസ്സില്‍ അല്‍പ്പം സോപ്പുപൊടി കലക്കുക...എന്നിട്ട് വിരല്‍ മുക്കി ജനലിന്റെ ഗ്ലാസ്സില്‍ 1089 എന്ന് എഴുതി വെക്കുക... ഉണങ്ങിയാല്‍ അതാര്‍ക്കും കാണാനാകില്ല....പിന്നീട് ഇതിലേക്ക് ഊതിയാല്‍ വിരല്‍ കൊണ്ട് എഴുതിയ അക്കങ്ങള്‍ തെളിഞ്ഞു വരികയും ചെയ്യും...പരീക്ഷിച്ചു നോക്കാവുന്നതാണ് കേട്ടോ...

ഇനിയാണ് പ്രാധ്യാന്യ രഹസ്യം... കണക്കിന്‍റെ ഉത്തരം 1089 എന്ന് നിങ്ങള്‍ എങ്ങനെ നേരത്തെ മനസിലാക്കി???? അതാണ്‌ പരമമായ ചോദ്യം...

മുകളില്‍ വിവരിച്ച രീതിയിലുള്ള ഇതു മൂന്നക്ക സംഖ്യ എഴുതി ഇത്തരത്തില്‍ ക്രിയയ ചെയ്താലും ഇത് തന്ന്ര്യാകും ഉത്തരം....

സംശയമുണ്ടെങ്കില്‍ മറ്റൊരു സംഖ്യ എഴുതി കണക്കു കൂട്ടി നോക്കിക്കോ.....

Comments

  1. ആഹാ ഇത് കൊള്ളാലൊ
    തെളിഞ്ഞില്ലെങ്കിൽ പുറം ചെണ്ടയാകും , അടി വരും എന്ന് സാരം

    ReplyDelete
  2. പണിയൊന്നും പാളില്ല..... പരീക്ഷിച്ചു നോക്കിയിട്ട് ചെയ്താ മതി....

    ReplyDelete
  3. അനന്തന്‍ ദ് മജീഷ്യന്‍

    ReplyDelete
    Replies
    1. ഓം.....ഹ്രീം....ഐസ് ക്രീം.... വടിയിട്ടാല്‍.... പുലിയാകട്ടെ....

      Delete
  4. ഞാന്‍ എന്റെ കാ‍ന്താരി പിള്ളേരുടെ അടുത്ത് ഈ പണി പരീക്ഷിക്കാന്‍ പോകുവാണ്...കണ്ണാടീല്‍ അക്കം തെളിഞ്ഞില്ലെങ്കില്‍ ഞാനങ്ങു വരും .....ടൂള്‍സുമായിട്ട്

    ReplyDelete
    Replies
    1. ധൈര്യമായി എന്നെ മനസ്സില്‍ ധ്യാനിച്ച്‌ തുടങ്ങിക്കോ.....

      Delete
  5. അനന്താ,സന്ദർശനത്തിനു നന്ദി. കണക്കുകൊണ്ടുള്ള കളി കൊള്ളാം.ഞങ്ങൾ ഈ ഉത്തരം പറയുമായിരുന്നു. പക്ഷേ, ഗ്ലാസ്സിൽ ഊതി തെളിയിക്കുന്ന വിദ്യ ,ദേ ... ഇപ്പോൾ പഠിച്ചു.

    ReplyDelete
    Replies
    1. നന്ദി ടീച്ചര്‍....

      Delete
  6. ഊതലും തെളിയിക്കലും ഇല്ലാതെ ഇത് സ്കൂളില്‍ പഠിക്കുമ്പോള്‍ ചെയ്തിട്ടുണ്ട്. ഊതു വിദ്യ ഇപ്പോള്‍ പഠിച്ചു.

    ReplyDelete
    Replies
    1. എവിടെ ഗുരു ദക്ഷിണ????

      Delete
  7. പ്രിയപ്പെട്ട അനന്തന്‍,

    ഞങ്ങളുടെ ചെറുപ്പത്തില്‍ അച്ഛന്‍ കണക്കില്‍ പലേ കളികളും പഠിപ്പിച്ചിരുന്നു. മനോഹരമായ ബാല്യകാലം വീണ്ടും ഈ പോസ്റ്റ്‌ ഓര്‍മിപ്പിച്ചു.നന്ദി.

    ഗണിതശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് അഭിരുചിയുണ്ടാകാന്‍ കുട്ടികള്‍ക്ക് കണക്കിലെ ഈ ജാലവിദ്യകള്‍ സഹായിക്കും.

    ആശംസകള്‍ !

    സസ്നേഹം,

    അനു


    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിനു നന്ദി അനൂ.....

      Delete
  8. ഓഹോ.... അപ്പൊ ഇത് " ഒറ്റ തവണ സ്റ്റാര്‍ ആകല്‍ പദ്ധതി " ആണല്ലേ.....

    പണ്ട് ഇതു പോലെ കുറെ കളികള്‍ ഉണ്ടായിരുന്നു..... ഇപ്പൊ ഇതെല്ലാം നൊസ്റ്റാള്‍ജിയ ആയി മാറി...

    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നോസ്റ്റാള്‍ജിയയും ഒരു സുഖമുള്ള വികാരമല്ലേ....

      Delete

Post a Comment

ഒരു ബ്ലോഗിനെ മനോഹരമാക്കുന്നത് അതിലെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന വിലപ്പെട്ട കമന്‍റുകളാണ്.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു....

Popular posts from this blog

മരണത്തിനൊരു ലൈക്...

കാലമേ നീയെത്ര ക്രൂരന്‍..

സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???