മലയാളം ബ്ലോഗിന്‍റെ ഭൂലോകത്തേക്ക് ഞാന്‍ ഇന്ന് പുതിയൊരു മഴയായ് പെയ്തു തുടങ്ങുകയാണ്.മഴ നനഞ്ഞു കളിച്ചു നടന്ന നാട്ടുവഴികളിലൂടെ ഒന്ന് കൂടി നടക്കാന്‍ ഒരിക്കലെങ്കിലും മോഹിക്കാത്ത്തവര്‍ കാണില്ല.... മലയാളിക്കെന്നും സ്വന്തം നാടും വീടും ഭാഷയും മഴയുമൊക്കെ ഒരു ദൌര്‍ബല്യം തന്നെയാണ്.... ആ ദൌര്‍ബല്യമില്ലാത്തവര്‍ മലയാളിയല്ല എന്ന് വേണം പറയാന്‍.... , എന്നും സാഹിത്യം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന മലയാളികള്‍ക്കായി ഞാന്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു..... ആദ്യമായി ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ, ഞാന്‍ ഈ ബ്ലോഗ് ഭൂലോകത്ത് പുതുമഴയല്ല.....
ഒറ്റമൂലികള്‍ ആണ് എന്‍റെ ആദ്യ ബ്ലോഗ്......., കമ്പ്യൂട്ടെരും,നെറ്റും,മറ്റു വിഷയങ്ങളും കൈകാര്യം ചെയ്തിരുന്ന ഒറ്റമൂലികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി എന്റെ മനസിന്‍റെ മാറ്റൊലികള്‍ കുറിക്കാനാണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങുന്നത്. കഥകളും കവിതകളും ലേഖനങ്ങളും മറ്റും എഴുതാന്‍ ഇത് പോലൊരു ബ്ലോഗ് തുടങ്ങാന്‍ തന്നെയാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചത്., എന്നാല്‍ ബ്ലോഗ് ഭൂലോകത്ത് ഒന്ന് ചുവടുരപ്പിച്ചിട്ടു മതി ഇത് എന്ന് ഞാന്‍ തീരുമാനിച്ചതിന്‍റെ ഫലമാണ് ഒറ്റമൂലി......
നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ തുടങ്ങട്ടെ
"
മഴത്തുള്ളി പളുങ്കുകള്‍"""'' എന്‍റെ ഈ കുഞ്ഞു ബ്ലോഗ് ലോകം.....
തഴെയുള്ള പദത്തില്‍ കുത്തി എന്‍റെ ഒറ്റമൂലി ബ്ലോഗിലേക്ക് പൊയ്ക്കോളൂ.....
അപ്പൊ എന്താ ആലോചിക്കുന്നത്? ഒന്ന് അനുഗ്രഹിക്കന്നെ.....
അനുഗ്രഹിച്ചിരിക്കുന്നു
ReplyDeleteബ്ലോഗായുഷ്മാന്‍ ഭവ:
താങ്ക്യു താങ്ക്യു....
Delete