#backtotop { padding:5px; position:fixed; bottom: 5px; right: 5px; cursor:pointer; }

Friday, August 24, 2012

22 സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???
കഴിഞ്ഞ കുറച്ചു ദിവസമായി ഫെയ്സ്ബുക്കിലെ ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ തകൃതിയായ ചര്‍ച്ച....
ചര്‍ച്ചാ വിഷയം എന്താണെന്ന് അറിയണ്ടേ????

"ഇടുങ്ങിയ ചിന്താഗതിക്കാരായ ആണുങ്ങളാണ് സദാചാരപ്പൊലീസുകാരായി മാറുന്നത്.സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതും ഇക്കൂട്ടര്‍ തന്നെ. സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനം സൃഷ്ടിയ്ക്കുമന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. തലതിരഞ്ഞ ചില പുരുഷന്മാരാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.സാരിയാണ് സ്ത്രീ വസ്ത്രങ്ങളില്‍ ഏറ്റവും പ്രകോപനപരം.."

ശ്രീ ശ്രീ രഞ്ജിനി ഹരിദാസ്.

നമ്മുടെ രന്ജിനിയുടെ ഈയൊരു പ്രസ്താവനയാണ് 200ഉം കടന്നു മുന്നൂരിലെക്ക്‌ കാലും നീട്ടിയിരിക്കുന്ന ആ കമന്റ്‌ യജ്ജ്നത്തിന്റെ ഉറവിടം... പലരും അഭിപ്രായങ്ങള്‍ പലതു പറഞ്ഞു... പലതും പുതിയ അറിവുകള്‍.....,രേഞ്ഞിനി കൊളുത്തി വിട്ട വാണത്തിന്റെ പോക അല്‍പ്പം ഒന്ന് കെട്ടടങ്ങിയപ്പോള്‍ ദാ വരുന്നു പടന്നക്കാരന്റെ അടുത്ത വിവാദ പ്രസ്താവന...

"സ്ത്രീ ഉരിഞ്ഞു നടക്കണോ ഉരിയാതെ നടക്കണോ എന്നൊക്കെ അവളുടെ ഇഷ്ടം!!പക്ഷെ ഉരിഞ്ഞിട്ട് കണ്‍ മുന്നില്‍ നിന്നും ഡിസ്ക്കോ ഡാന്‍സ് ഫ്രീയായി കുലുക്കി കളിച്ചിട്ട് എന്തിനാടോ നോക്കുന്നത് എന്ന് ചോയിച്ചാല്‍ നമ്മള്‍ ഭരണിപ്പാട്ട് പടിക്കാന്‍ പോകുവേ..."

ഇത്രയോക്കെയായപ്പോള്‍ ഒരു പോസ്റ്റ്‌ സ്വന്തം ബ്ലോഗില്‍ ഇട്ടില്ലെങ്കില്‍ അത് വളരെ മോശമാകും എന്ന് എനിക്കും തോന്നി....അതാണ്‌ ഈ പോസ്റ്റിന്‍റെ കഥ.... ഒരു സദാചാര വിരുദ്ധ പോസ്റ്റ്‌...


ഇന്ത്യയില്‍ സദാചാര പോലീസിന്‍റെ വിളയാട്ടം കൂടി വരികയാണ്... പാകിസ്ഥാനിലെ താലിബാന്‍ മോഡല്‍ ആക്രമണം പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു...ബോംബെ,ബാന്‍ഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ തുടങ്ങിയ ഈ നര നായാട്ട് "സംസ്കാര സമ്പന്നമായ" നമ്മുടെ കൊച്ചു കേരളത്തിലും കാലെടുത്തു കുത്തിയിട്ട് നാളധികം ആയിട്ടില്ല...

പെണ്‍കുട്ടികള്‍ പബ്ബുകളില്‍ കയറുന്നത് ഭാരതീയ സംസ്കാരത്തിന് എതിരാണ് എന്നതാണ് ആദ്യമായി ഈ പോലീസ് സംഘം കണ്ടു പിടിച്ച കാരണം...ഒരു കാര്യം ശ്രദ്ധിക്കണം... പബ്ബുകള്‍ക്കോ മദ്യതിണോ എതിരല്ല അവരുടെ സമരം, പിന്നെയോ??? പെണ്ണുങ്ങള്‍ പബ്ബില്‍ കയറിയതാണ് വിഷയം..
സ്ത്രീയായാലും പുരുഷനായാലും മദ്യപിക്കുന്നത് തെറ്റാണെന്നാണ് എന്‍റെ പക്ഷം... പക്ഷെ ഇവിടെ അതല്ല വിഷയം,മദ്യപാനത്തെ സദാചാര കാഴ്ചപ്പാടിലൂടെ കാണുന്നതും തെറ്റ്...

ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് മറ്റൊരു കാര്യമാണ്...സംസ്കാരത്തിന്‍റെ പേരില്‍ സ്ത്രീകളെ നിയന്ത്രിക്കുന്നതും ചൊല്‍പ്പടിക്ക് നിര്‍ത്തുകയും ചെയ്യുന്ന തന്ത്രമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്...ചരിത്രം പരിശോധിച്ചാല്‍ ഈ നിയന്ത്രണം വളരെ പണ്ടേ നമ്മുടെ സ്ത്രീകള്‍ അനുഭവിച്ചു തുടങ്ങിയതാണ്‌ എന്ന് മനസിലാക്കാന്‍ കഴിയും... പക്ഷെ ഇന്ന് കാലം ഒരുപാട് മാറിയിരിക്കുന്നു... ഭര്‍ത്താവിന്‍റെ മാത്രം ചിലവില്‍ കഴിഞ്ഞിരുന്ന അബലയായ സ്ത്രീകളില്‍ നിന്നും നല്ല വിദ്യാഭ്യാസവും ജോലിയും ഒക്കെയുള്ളവരായി ഇന്നത്തെ സ്ത്രീകള്‍ മാറിക്കഴിഞ്ഞു.ഒരു പക്ഷെ ഇത് തന്നെയാകണം ഒരു കാലത്ത് കാലം വാണിരുന്ന പുരുഷ മേധാവികളെ ചോഡിപ്പിക്കുന്നത്... ഇങ്ങനെ പോയാല്‍ ഇവള്‍ നമ്മളെ കടത്തിവെട്ടും എന്നത് ആണുങ്ങളെ അസ്വധരാക്കി... അവര്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി... ആ തന്ത്രങ്ങളില്‍ അല്‍പ്പം "A"യും കൂടി കലര്തിയപ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒരു പുതിയ സൈന്യത്തിനെ കൂടി കിട്ടി... "സദാചാരപ്പോലീസ്....."

ഇനി നമ്മുടെ മഹത്തായ പാരമ്പര്യത്തിലേക്ക്‌ വരാം...സതി എന്നാ വിലക്കപ്പെട്ട അനാചാരം മടക്കിക്കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് രാജസ്ഥാനിലെ ഒരു കൂട്ടം മൌലികവാദികള്‍...,.. ശൈശവ വിവാഹം ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നടക്കുന്നു... കേരളത്തിലും നടക്കുന്നു എന്നാണു അറിവുകള്‍...,....ബഹു ഭാര്യാത്തം ആചാരങ്ങളുടെ പേരില്‍ നില നിര്‍ത്തിയിരിക്കുന്ന സമൂഹങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ട്...സ്ത്രീയുടെ പരിശുദ്ധിയില്‍ കനിഷക്കാരായ ഇക്കൂട്ടര്‍ക്ക് പുരുഷന്‍റെ പരിശുധിയെക്കുരിച്ചു ഒരു വേവലാതിയും ഇല്ല. തല മൊട്ടയടിച്ചു വെള്ള സാരിയും ചുറ്റി ജീവിതം കഴിക്കുന്ന അനേക ജന്മങ്ങളെ നമ്മള്‍ ഒരുപാട് കണ്ടു മടുത്തതാണ്... ഇതൊക്കെയാണോ നമ്മുടെ മഹത്തായ ഭാരത സംസ്കാരം???

ഈ സംസ്കാരം കൂട്ട് പിടിച്ച് ഒരു സംഘം ക്രിമിനലുകള്‍ സ്ത്രീകളെ തെരുവിലിട്ട് പിച്ചിചീന്തുമ്പോള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മുടെ ജനാധിപധ്യ സമൂഹം ഏറ്റെടുക്കേണ്ട ദൌത്യങ്ങളുടെ പ്രാധ്യാന്യം മനസിലാകുന്നത്...സ്ത്രീ വിമോചനം തന്നെ പാശ്ച്യാത്യ ആശയമാണെന്നും അത് ആര്‍ഷഭാരത സംസ്കാരത്തിന് യോജിക്കില്ലെന്നും പലരും വാദിക്കുന്നുണ്ട്...സ്ത്രീവാദം കുടുംബം തകര്‍ക്കലും ലൈംഗിക അരാജകത്വം പ്രചരിപ്പിക്കലും ആണെന്ന് വാദിക്കുന്നവരും ഉണ്ട്...നമ്മുടെ പുത്തന്‍ പോലീസുകാര്‍ ഈ ആശയം അല്‍പ്പം അക്രമം കൂട്ടിക്കുഴച്ചു പ്രചരിപ്പിക്കുന്നു എന്നെ ഉള്ളൂ...സ്ത്രീകളുടെ വസ്ത്രധാരണം, ചലനങ്ങള്‍,ചിന്ത,സമൂഹത്തിലെ ഇടപെടലുകള്‍ എന്നിവയൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയ ചര്‍ച്ചകളല്ല....ഹിറ്റ്‌ലറുടെ കാലഘട്ടത്തില്‍ സ്ത്രീകളെ പ്രത്യുല്‍പ്പാദന യന്ത്രങ്ങലായിട്ടാണ് പരിഗണിച്ചിരുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ...
ചരിത്രത്തില്‍ കാലാകാലങ്ങളായി ഇത്തരം ജനാധിപത്യ വിരുദ്ധന്മാര്‍ സ്ത്രീകളെ അടിച്ചമര്‍ത്തിയിരുന്നു...അതിന്‍റെ പുത്തന്‍ മുഖമാനല്ലോ അഫ്ഗാനിലെ താലിബാന്‍...,... വീടിനു വെളിയില്‍ സ്ത്രീകള്‍ പോകരുത്... വിദ്യാഭ്യാസം സ്ത്രീയ്ക്ക് നിഷിദ്ധം...പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കരുത്...സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കരുത്(ചായം പൂശിയ വിരലുകള്‍ അരുത് മാറ്റുകയാണ് പതിവ്)....സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്...പുരുഷ ബന്ധുവിനോപ്പം ആണെങ്കില്‍ കൂടി ഇരു ചക്ര വാഹനത്തില്‍ കയറരുത്...നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനാല്‍ പാടില്ല.... പിന്നെ എന്തെല്ലാം...നിയമത്തില്‍ അനുവിന മാറിയാല്‍ പിന്നെ ചോദ്യമുണ്ടാവില്ല,തോക്കുകളായിരിക്കും സംസാരിക്കുന്നത്....പരസ്യമായി കല്ലേറോ ചാട്ടവാര്‍ പ്രയോഗമോ ഒക്കെ ഉണ്ടാകും... ഈ താലിബാന്‍ ഭരണമാണ് നമ്മുടെ സദാചാരപ്പോലീസുകാര്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്...

ലോകത്തെമ്പാടുമുള്ള മൌലികവാദികള്‍ നടത്തിവരുന്ന ജനാധിപത്യ ധ്വംസനമായെ ഈ നടപടികള്‍ കാണാനാകൂ... ഇന്ത്യയില്‍ മൌലികവാദികള്‍ക്ക് രാഷ്ട്രീയ അധികാരം ഇല്ല...എന്നിട്ടും അവര്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകളെ സംസ്കാരത്തിന്‍റെ പേരില്‍ ആക്രമിക്കുന്നു...അതിവേഗം സമസ്ത മേഘലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ സമൂഹത്തെയും അതുവഴി ജനാധിപത്യതെയുമാണ് ഇത് പിന്നോട്ടടിക്കുന്നത്...പൊതു ഇടങ്ങളെല്ലാം സ്ത്രീയ്ക്ക് അന്യമാണെന്നും സ്ത്രീ എന്നും പുരുഷന് കീഴില്‍ ജീവിക്കണം എന്നതും പ്രതിലോമാപരമാണ്...മറ്റു മതക്കാരുടെ ആരാധനാലയങ്ങള്‍ കത്തിക്കുകയും വര്‍ഗീയം വിഷം നിറക്കുന്ന പ്രചാരങ്ങള്‍ നടത്തുന്നവരുമാണ് ഇത്തരക്കാര്‍ എന്നത് ഇവരുടെ ഉദ്ദ്യേശശുദ്ധി മനസിലാക്കിത്തരുന്നു.....


ജനാധിപത്യത്തിന്റെ മൌനമാണ് ഇവര്‍ക്ക് ധൈര്യം പകരുന്നത്....കേരളത്തില്‍ ഒരു പരിധി വരെ ഇക്കൂട്ടര്‍ക്കെതിരെ പ്രതിരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും ആശയപരമായി ഇപ്പോഴും പഴയപടിയാണ്...ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന വരെ അനുവദിക്കുമ്പോഴും ഇക്കൂട്ടര്‍ ഭരണഘടനയെപ്പോലും വെല്ലുന്ന രീതിയിലാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും...ഇനിയെങ്കിലും നമ്മലടങ്ങുന്ന വിദ്യാസമ്പന്നമായ സമൂഹം ഇതിനെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു.....സ്ത്രീയുടെ കെട്ടിലും മട്ടിലും കാമം മാത്രം കാംഷിക്കുന്ന ഈ കപട സദാചാരികള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.....22 comments:

 1. Replies
  1. അത്രേ ഉള്ളൂ..... നല്ല ചൂടുള്ള അഭിപ്രായങ്ങള്‍ പറ മാഷേ....

   Delete
 2. വിവാദവിഷയമായതിനാല്‍ കമന്റില്ല

  ReplyDelete
  Replies
  1. അജിത്തെട്ടന്‍ അങ്ങനെ പറഞ്ഞു ഒഴിഞ്ഞാലോ???? എന്തേലും പറഞ്ഞിട്ട് പോ...

   Delete
 3. ഈ പോസ്റ്റിനു കമ്മേന്ടാന്‍ എല്ലാ സദാചാര വാദികളെയും സംസ്കാര സമ്പന്നന്മാരെയും സാദരം ക്ഷണിക്കുന്നു......

  ReplyDelete
 4. അപ്പൊ വിവാദം കൊഴുപ്പിക്കാനുള്ള പണി ആണ് അല്ലെ. ഹമ്പട..!
  എന്തായാലും ഞാനായിട്ട് കുറയ്ക്കുനില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കും. കാരണം പെണ്ണിന്റെ കന്യകാത്വത്തിന് ഇവിടെ പൊന്നിന്റെ വിലയാണ്. അങ്ങിനെ നോക്കുമ്പോള്‍ അവള്‍ കന്യകാത്വം തകര്‍ക്കപെടാന്‍ കാരണമാകുന്നതോന്നും ചെയ്യാന്‍ പാടില്ല. ഏതെന്കിലും ഒരു പുരുഷന് അവളുടെ ഉടലില്‍ തല്പര്യമുണ്ടാക്കുന്നതൊന്നും അവള്‍ ചെയ്യാന്‍ പാടില്ല. സ്ത്രീകള്‍ അബലകള്‍ ആയതുകൊണ്ട് അവര്‍ക്കുള്ള സംരഷണം നമ്മുടെ പുരുഷ കേസരികള്‍ ഏറ്റെടുക്കുന്നു. ഒരു പെണ്ണിനെ ഒറ്റക് രാത്രിയില്‍ കിട്ടട്ടെ അപ്പോള്‍ അറിയാം ഇവരുടെയൊക്കെ മനോഭാവം.

  ReplyDelete
  Replies
  1. സ്ത്രീകള്‍ ഇപ്പോള്‍ അത്രയ്ക്ക് അബലകള്‍ ഒന്നുമല്ല കേട്ടോ ശ്രീജിത്തേട്ടാ.... ആണുങ്ങള്‍ക്ക് ആകര്‍ഷണം ഉണ്ടാകാതിരിക്കാന്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ചു നടന്നിട്ടാണോ സൌമ്യ എന്ന പെണ്‍കുട്ടി ഒരു ഒറ്റക്കയ്യനാല്‍ ക്രൂരമായി കൊല്ലപ്പെട്ടത്???? അപ്പോള്‍ വിഷയം വസ്ത്രമല്ല എന്ന് തന്നെയാണ് എന്‍റെ പക്ഷം......

   ഈ കമന്റുകളുടെ ഫോളോ അപ് വേണ്ടവര്‍ താഴെ കാണുന്ന ഫോളോ ബൈ മെയില്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക....

   Delete
 5. പോസ്റ്റ്‌ കൊള്ളാം.. സദാചാര പോലീസ് കളി അംഗീകരിക്കാന്‍ കഴിയില്ല. അത് വ്യക്തി സ്വാതന്ത്ര്യത്തിനു എതിരെയുള്ള കടന്നു കയറ്റം തന്നെ.

  പക്ഷെ മാന്യമായ വസ്ത്രധാരണം ഒരു നല്ല സമൂഹത്തിനു ആവശ്യമാണ്‌. അതില്‍ ആണ്‍പെണ്‍ വേര്‍തിരിവോന്നും ഇല്ല. സഭ്യമായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് ചിലപ്പോള്‍ ആപത്തു ക്ഷണിച്ചു വരുത്തും. അത് ചിലപ്പോള്‍ സദാചാര പോലിസിന്റെ രൂപത്തില്‍ ആവാം. അല്ലെങ്കില്‍ മറ്റു പല രൂപത്തിലും...

  ReplyDelete
  Replies
  1. വേണുഗോപാല്‍ സാര്‍,രോഗത്തെ ചികിത്സിക്കണം എന്നല്ലാതെ രോഗകാരണത്തെ ചികിത്സിക്കണം എന്ന് ആരും പറയുന്നില്ല...... മോശമായി വസ്ത്രം ധരിക്കുന്നത് മാത്രമാണോ അവരുടെ പ്രശനം??? ഒരു ആണ്‍കുട്ടിയോട് സംസാരിച്ചാല്‍ കൂടി വരില്ലേ ഈ സദാചാരപ്പോലീസുകാര്‍....

   Delete
 6. വിഷയം വിവാദമാണേലും അല്ലേലും എനിക്കതിലെ ആ ചിത്ര ഭയങ്കരിഷ്റ്റായി ട്ടോ, ആ അവസാനത്തെ ഡ്രോയിംഗേയ്. ആശംസകൾ.

  ReplyDelete
  Replies
  1. മണ്ടൂസോയ്...... വേണ്ടാട്ടോ.......

   Delete
 7. great...നല്ല ചങ്കുറപ്പുള്ള രചന..ചോദ്യങ്ങള്‍ ..!!!!
  ശരിക്ക് പറഞ്ഞാല്‍ ഒരു പുരുഷന്‍ ഏറ്റവും സ്വാര്‍ത്ഥമാകി വയ്ക്കാന്‍ ആഗ്രഹിക്കുന്നത് അവന്‌ സ്വന്തമായിരിക്കുന്ന സ്ത്രീയെ ആണ് .ഈ ചിന്തയ്ക്ക് ഇളക്കം തട്ടുന്ന ഒന്നും.. ഒരു സാമൂഹിക മാറ്റവും.. സദാചാര മാറ്റവും.. ഒരിക്കലും അവന്‌ ഉള്‍ക്കൊള്ളാന്‍ ആകില്ല ..പല്ലും നഖവും ഉപയോഗിച്ച് അവന്‍ എതിര്‍ക്കും ..കാല്കീഴിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാന്‍ ..
  എന്ന്‌ ,ഫെമിനിസ്റ്റ് അല്ലാത്ത പാവം ഞാന്‍

  ReplyDelete
  Replies
  1. അമ്മൂട്ടീ...സ്വന്തം പെണ്ണിനെ നഷ്ടപ്പെടുന്ന ദുഖത്തിലല്ലല്ലോ ഇവിടെ ഒരു സദാചാര കൂട്ടരും ആക്രമണം അഴിച്ചു വിടുന്നത്??? ഈ സദാചാരക്കാര്‍ മുന്നില്‍ പിടിക്കുന്ന ആശയം സാംസ്കാരിക സമ്പന്നത ആണെങ്കിലും മനസ്സില്‍ ചിന്ത വേറെയാണ്....

   Delete
  2. ഞാന്‍, എന്റെ സ്വന്തം എന്നതില്‍ നിന്ന് തന്നെയാണ് മനുഷ്യന്റെ എല്ലാ വിചാരങ്ങളും സമൂഹത്തിലേക് ഇറങ്ങി ചെല്ലുന്നത്.
   സദാചാര പോലീസിന്റെ കാര്യത്തില്‍ അല്ല,സ്ത്രീകളെ ഒതുക്കി നിര്‍ത്തുന്ന..ആ മുകളില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൊണ്ട്‌ വരാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടരെ കുറിച്ചാണ് ഞാന്‍ ഇത് പറഞ്ഞത്.

   സദാചാര പോലീസിന്റെ കാര്യത്തില്‍ എനിക്ക്‌ പറയാന്‍ ഉള്ളത് ഇതിനെക്കുറിച്ച് നാല് വാക്ക് സംസാരിക്കാന്‍ പോകുന്നവര്‍ പോലും ഒരിക്കല്‍ എങ്കിലും കേരളത്തിനു പുറത്ത് കുറച്ച് നാള്‍ എങ്കിലും താമസിച്ച് പരിചയം വേണം എന്നാണ്.നൈറ്റ് ക്ലെബ്,പബ് സംസ്കാരം ഒന്നും അല്ല പറയുന്നത്. അവിടെ ഒക്കെ കിട്ടുന്ന ഒരു സ്വാതന്ത്ര്യം, കാഴ്ചപ്പാട് ഒരുപാട് ഡിഫെരെന്റ്റ് ആണ്.ഇതില്‍ തന്നെ സ്വാതന്ത്ര്യം കൂടുതല്‍ ഉള്ള മെട്രോ സിറ്റിയില്‍ ആയാലും ഈ പോലീസുള്ള കേരളത്തില്‍ ആയാലും വ്യക്തി ആണ് തീരുമാനിക്കുന്നത് കിട്ടുന്ന സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്ന്‌. ആണിനേയും പെണ്ണിനേയും മാത്രം ഫോക്കസ് ചെയ്തു കൊണ്ടുള്ള ഇത്തരം മനോരോഗങ്ങള്‍ക്ക് കര്‍ശനനിയമം ആണ് വേണ്ടത്.

   Delete
 8. ഒരു വ്യക്തിയെ അയാളുടെ അല്ലെങ്കില്‍ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം സ്വന്തം നിലയില്‍ അനുഭവിക്കാന്‍ സംമാതിക്കാതിടതാനല്ലോ ഈ കുഴപ്പങ്ങളൊക്കെ തുടങ്ങുന്നത്...

  ReplyDelete
 9. ഒരു സ്ത്രീ എങ്ങനെ സംസാരിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം,എങ്ങനെ പൊതു നിരത്തില്‍ നടക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ഇന്നത്തെ ആണുങ്ങളാണ്.... സ്ത്രീകള്‍ അവരുടെ കാര്യത്തില്‍ ഒട്ടു ഇടപെടാന്‍ പാടില്ല താനും.... ഞാന്‍ യോജിക്കുന്നില്ല ഈ നടപടികളോട്.....

  ReplyDelete
 10. സദാചാര പോലീസന്മാരോട് യോജിക്കുന്നില്ല!! ഉരിഞ്ഞു ആടുന്ന വേശ്യകളെ പുകഴ്ത്തുന്നുമില്ല!! “ഒരുജോഡി മുലയും കുറേ പെണ്ണുങ്ങളും“ എന്ന തലക്കെട്ടില്‍ കുറേമുമ്പ് എഴുതിയിട്ടുണ്ട് ഈ സദാചാര പുണ്യാളാന്മാര്‍ അക്രോശിക്കുന്നതിനുമുമ്പ്!!

  ReplyDelete
  Replies
  1. ഒരു ജോഡി മുലയും കുറെ പെണ്ണുങ്ങളും വായിച്ചു..... യോജിക്കുന്നു... എന്നാലും താങ്ങളും ഈ സദാചാരക്കാരുടെ വേഷം കെട്ടുമ്പോള്‍ വിഷമം തോന്നുന്നു....

   Delete
 11. "പബ്ബുകള്‍ക്കോ മദ്യത്തിനോ എതിരെയല്ല ഇവരുടെ സമരം..പിന്നെയോ?? സ്ത്രീകള്‍ പബ്ബില്‍ കയറിയതാണ് വിഷയം.."
  യോജിക്കുന്നു അനന്തന്‍ ചേട്ടാ യോജിക്കുന്നു..ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ആരെങ്കിലും കണ്ടാലോ അതുകൊണ്ട് ഒന്നും പറയണില്ല..

  ReplyDelete
 12. ഷബീര്‍...ഉരിഞ്ഞാടുന്ന വേശ്യകളെക്കുറിച്ച് പറഞ്ഞല്ലോ...ഈ വേശ്യകള്‍ വാതിലും തുറന്നു കാത്തിരിക്കുന്നതെ..ഏതേലും സ്ത്രീ വന്നു കേറി പണം തരും എന്ന് വിജാരിചിട്ടല്ല... നല്ല 'പുരുഷകേസ്സരികള്‍' ഉടുമുണ്ടോണ്ട് തല മറച്ചു വന്നുകേറാന്‍ ഉള്ളതോണ്ട്‌ തന്നെയാ..
  അല്ല ഈ ആണ്‍വര്‍ഗ്ഗം മുഴുവന്‍ ഏക സ്ത്രീ ധര്‍മ്മം എന്ന് ശപഥം ചെയ്‌താല്‍ ഈ പറയണ വര്‍ഗ്ഗത്തെ നമുക്കങ്ങു ഉന്മൂലനം ചെയ്തൂടെ? എന്തെ അത് പറ്റൂലല്ലേ...
  അപ്പൊ മുഖമോ മുലയോ അല്ല പ്രശ്നം ഷബീരെ അത് കണ്ടു ഹാലിളകുന്ന സ്വന്തം മനസ്സാ...പിന്നെ നമുക്ക് കിട്ടാത്തത് മറ്റുള്ളോര്‍ക്ക് കിട്ടണതിലുള്ള അസൂയ..മറ്റുള്ളോരുടെ കാര്യത്തില്‍ ഇടപ്പെടാനുള്ള സമയക്കൂടുതല്‍.

  മുണ്ടുടുത്ത് നടക്കണ എത്ര പുരുഷന്മാര്‍, (കാറ്റിലോ മറ്റോ മുണ്ട് സ്ഥാനം മാറുമ്പോള്‍,) സ്ത്രീകളുടെ ഒളിഞ്ഞു നോട്ടത്തില്‍ ചൂളിയിട്ടുണ്ട്?
  പേ പിടിച്ച നായയെ പൂട്ടാതെ വഴിയാത്രക്കാരെ കെട്ടിയിടുകല്ലേ ഇവരൊക്കെ അനന്താ.

  അല്ലാതെ അമ്മെടെയോ പെങ്ങളുടെയോ സാരിത്തുമ്പ് മാറില്‍ നിന്ന് മാറി വീണാല്‍ നോട്ടം മാറ്റുന്ന(അങ്ങനെയല്ലേ?) നമ്മള്‍ അന്യ സ്ത്രീയുടെ ശരീരം കാണാന്‍ എവിടെ പഴുതുണ്ട് എന്ന് നോക്കണതെന്തേ ??? ഈ സ്ത്രീ എന്ന് പറയണ വര്‍ഗ്ഗവും നിങ്ങള്‍ ആണുങ്ങളെപ്പോലെ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്ളവരാണ്, ചിന്തിക്കുന്നവരാണ്...മനുഷനാണ് ...നിങ്ങള്‍ ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടനപോലെ അവരും ഇട്ടോട്ടെ അവര്‍ക്കിഷ്ടമുള്ളത്..
  നിങ്ങളുടെ വസ്ത്ര ധാരണത്തെ ചോദ്യം ചെയ്യാന്‍ വരാതപോലെ...സ്വന്തം കാര്യം എന്തേലും നോക്കി നടക്കുകയല്ലേ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഒരുപോലെ നല്ലത് !!!
  സ്ത്രീയും പുരുഷനും പരിപൂരകങ്ങള്‍ എന്ന് വിശ്വസിക്കുന്ന ...ഒരു പുരുഷനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു സ്ത്രീ

  ReplyDelete
  Replies
  1. അത് കലക്കി കീയക്കുട്ട്യേ..... ചങ്കൂറ്റമുള്ള പെണ്ണിന്റെ വാക്കുകള്‍....

   Delete

ഒരു ബ്ലോഗിനെ മനോഹരമാക്കുന്നത് അതിലെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന വിലപ്പെട്ട കമന്‍റുകളാണ്.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു....