മകളേ അത് നീയായിരുന്നോ????



ഇതൊരു അച്ഛന്‍റെയും മകളുടെയും കഥയല്ല.... മസില്‍ പവറും കയ്യൂക്കും ഒന്നും അധികം ഇല്ലെങ്കിലും ആര്‍ദ്രതയുള്ള ഒരു മനസിന്‍റെ ഉടമയായ ഒരു മനുഷ്യന്‍റെ കഥയാണ്‌.....,എവിടെയോ കേട്ടുമറന്ന ഒരു ഒരു സംഭവകഥ ഞാന്‍ ഒരു കഥയായി ഇവിടെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു....

കടയില്‍ നല്ല തിരക്കുണ്ട്....ഓണമല്ലേ,എന്നാലും ഇക്കൊല്ലം തിരക്കല്‍പ്പം കൂടിയോ എന്നൊരു സംശയം.... ഓണവും പെരുന്നാളുമൊക്കെയായി കടയില്‍ ഒരു പൂരം തന്നെയാണ്. തുണിയെടുത്ത് കൊടുത്തു കൊടുത്ത് മനുഷ്യന്‍റെ നടുവൊടിഞ്ഞു. മോതലാളിക്കെന്തായാലും ഇക്കൊല്ലം നല്ല കോളാണ്.പക്ഷെ സാധാ മുതലാളിമാരെ പോലെ അധികം ബൂര്‍ഷ്വാ സ്വഭാവം കാണിക്കാത്ത മൊതലാളി ശമ്പളവും ബോണസും ഒക്കെ മുന്‍കൂറായി തന്നു എല്ലാരേം കയ്യിലെടുത്തിട്ടുണ്ട്.എല്ലാം തന്ത്രമല്ലേ.... എല്ലാ തന്ത്രങ്ങളിലും വീഴാന്‍ പാവങ്ങളായ തൊഴിലാളികളും. പക്ഷെ ആര്‍ക്കും പരാതിയില്ല.ഒരേയൊരു ബുദ്ധിമുട്ടുള്ളത് ഈ കടയിലെ നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കാണ്. കഷ്ടപ്പെട്ടല്ലേ പറ്റൂ,താന്‍ അധ്വാനിച്ചു കൊണ്ടുവരുന്നത് കൊണ്ട് വേണം കുടുംബത്തിന്‍റെ ചെലവ് നടക്കാന്‍..,കുറച്ചു നാളായി രവീന്ദ്രന്‍ നായര്‍ക്കു ഒരു സഹായം എന്നോണം മകളും ഒരു ചെറിയ കടയില്‍ സെയില്‍സ് ഗേള്‍ ആയി പോയിതുടങ്ങിയിട്ടുണ്ട്.നായര്‍ക്കു അത് തീരെ ഇഷ്ടമുണ്ടായിട്ടല്ല,വര്‍ദ്ധിച്ചു വരുന്ന ചിലവെല്ലാം ഒറ്റയ്ക്ക് വഹിക്കാന്‍ തനിക്കു ത്രാണിയില്ല എന്ന് മനസിലാക്കി മകള്‍ തന്നെ പോയിതുടങ്ങിയതാണ്.പഠിക്കാന്‍ അത്ര മിടുക്കി അല്ലായിരുന്നെങ്കിലും പാട്ടിലും നൃത്തതിലുമോക്കെ നല്ല മിടുക്കും കംബവുമൊക്കെ ഉള്ള കുട്ടിയായിരുന്നു രവീന്ദ്രന്‍ നായരുടെ മകള്‍ ഗായത്രി...അവളെ പാട്ടും ഡാന്‍സും ഒക്കെ പഠിപ്പിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നിട്ടും തന്‍റെ ഒഴിഞ്ഞ പോക്കെറ്റ്‌ ഒന്നിനും അയാളെ അനുവദിച്ചിട്ടില്ല.എല്ലാത്തിനും പുറമേ ജീവിതാന്ത്യം വരെ താങ്ങായി നില്‍ക്കേണ്ട ഭാര്യയുടെ തീരാ ദീനവും.... അവളുടെ മരുന്നിനു തന്നെ വേണം തന്‍റെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം.

മകള്‍ക്ക് പ്രായം പെട്ടെന്നാണ് കൂടുന്നത്... അവളുടെ കൂട്ടത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ കല്യാണം കഴിഞ്ഞു പിള്ളേരുമായി..അവളുടെ കാര്യമോര്‍ക്കുമ്പോള്‍ ഭയമാകുകയാണ്...ഒരു 50 പവനെങ്കിലും ഇല്ലാതെ ആരെങ്കിലും വരുമോ ഇക്കാലത്ത്?
"രവിയെട്ടോ..., എന്തൊന്ന ഈ ആലോചിച്ചു കൂട്ടുന്നത്‌? തിന്നു തീര്‍ന്നില്ല്യോ?നമ്മള്‍ അങ്ങോട്ട്‌ ചെന്നിട്ടു വേണം ബാലുവിനും ഷാജിക്കും ഇങ്ങോട്ട് വന്നു രണ്ടു വട്ടു വാരിതിന്നാന്‍..,ചേട്ടന്‍ വേഗം ഇങ്ങോട്ട് വാ...ഇനിയും ഇരുന്നാല്‍ അവന്മാരുടെ വായിലിരിക്കുന്നത് കേക്കണം..." ജോസഫിന്‍റെ വിളി കേട്ടാണ് രവേന്ദ്രന്‍ നായര്‍ ഓര്‍മയില്‍ നിന്ന് ഞെട്ടി ഉണര്‍ന്നത്.ശെരിയാ... സമയം ഒരുപാടായി ചോറുണ്ണാന്‍ എന്ന് പറഞ്ഞു വന്നിട്ട്.തിരക്കുള്ള സമയമാണ്, തങ്ങള്‍ ചെന്നിട്ടു വേണം അടുത്ത കൂട്ടര്‍ക്ക് ഇങ്ങോട്ട് വരാന്‍.,ഇനിയിപ്പോ ഇങ്ങനെയങ്ങു ജീവിക്കുക തന്നെ... ഒരു വര്‍ഷത്തിനകം വീടും പറമ്പും പണയം വെച്ച് മോളെ കെട്ടിച്ചും വിടാം...അച്ഛന്‍ തന്നതില്‍ ഇനി വിക്കാന്‍ അത് മാത്രേ ഉള്ളൂ ബാക്കി.... മറ്റെല്ലാം ഭാര്യയുടെ ചികിത്സക്കും മറ്റുമായി വിട്ടു തുലച്ചു.

വീണ്ടും ജോലിതിരക്കിലേക്ക്....എങ്ങനെയെങ്കിലും ഈ ഓണമോന്നു കഴിഞ്ഞു കിട്ടിയെങ്കില്‍ ഈ പണിതിരക്കൊന്നു ഒഴിഞ്ഞെനെ... മുന്‍പത്തെ പോലല്ല,കാലിന്റെ വാതം കലശലായിട്ടുണ്ട്.ഒരുപാട് നേരം നില്‍ക്കുന്നതും ബുദ്ധിമുട്ടാണ്.സഹിച്ചല്ലെ പറ്റൂ... ലോകത്താകമാനമുള്ള മലയാളികള്‍ ഓണം
വരാന്‍ നോമ്പ് നോറ്റിരിക്കുമ്പോള്‍ ഓണം എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടാന്‍ പ്രാര്‍ഥിക്കുക... കഷ്ടമെന്നല്ലാതെ എന്ത് പറയണം ഇതിനെ..... സമയം ഏതായാലും വേഗത്തില്‍ തന്നെ പോകുന്നുണ്ട്.കസ്റ്റമേഴ്സിനെ എല്ലാം തൃപ്തിപ്പെടുത്തനം, അതാണ്‌ മൊതലാളിയുടെ നിര്‍ബന്ധം,അത് കഴിവ് പോലെ എല്ലാരും പാലിക്കുന്നുമുണ്ട്....നിന്ന് നിന്ന് കാലില്‍ വല്ലാത്ത നീര് കെട്ടിത്തുടങ്ങി... ഇനിയും നില്‍ക്കാതെ പറ്റില്ലലോ , ഓണക്കാലം കഴിയുന്ന വരെ ഈ നില്‍പ്പ് നിന്നെ പറ്റൂ... പരാതി ആരോട് പറയാന്‍..., രാത്രിയാകാതെ ഇവിടുന്നു ഇറങ്ങാന്‍ ഒരു നിര്‍വാഹവുമില്ല....



ഒരു വിധം തട്ടിയും മുട്ടിയും സമയം കഴിച്ചു... കടയടക്കാന്‍ സമയമായി.കൂട്ടുകാരോടെല്ലാം യാത്ര പറഞ്ഞു രവീന്ദ്രന്‍ നായര്‍ കടായി നിന്നിറങ്ങി...കൊരിച്ചോഴിച്ചു മഴ പെയ്യുന്നുണ്ട്. കയ്യില്‍ കുട കരുതിയത്‌ നന്നായി... സാധാരണ ഇല്ലാത്ത ഒരു ശീലമാണ് അത്.രാവിലെ ഇറങ്ങുമ്പോള്‍ നല്ല മഴയായിരുന്നതിനാല്‍ മോളെടുത്തു തന്നതാണ് ആ പഴഞ്ചന്‍ കുട... തകര്‍ത്തു പെയ്യുന്ന മഴയത്ത് ചോരുന്ന ആ കുടയും പിടിച്ചു രവീന്ദ്രന്‍ നായര്‍ വീട്ടിലേക്കു നടന്നു.നടക്കല്‍ ഒരു രസമായിറ്റൊന്നും അല്ല,ഓട്ടോ പിടിക്കാന്‍ നിന്നാല്‍ കാശോരുപാടാകും എന്ന് അയാള്‍ക്കറിയാം. നാട്ടുവഴികലോക്കെയായി ഒരുപാട് നടക്കാനുണ്ട് വീട്ടിലേക്കു... കാലിന്‍റെ വേദനയെല്ലാം മറന്നു അയാള്‍ നടന്നു.

മഴ നനഞ്ഞു അങ്ങനെ നടക്കവേയാണ് നാട്ടുവഴികളിലെ മരങ്ങള്‍ക്കിടയിലൂടെ ഒരു ഞരക്കം അയാള്‍ കേട്ടത്...അയാള്‍ അങ്ങോട്ട്‌ നോക്കി.വ്യക്തമാകുന്നില്ല... ആരോ രണ്ടു പേര്‍ മല്ലുപിടിക്കുകയാനെന്നു തോന്നുന്നു.കൂടുതല്‍ അടുത്തേക്ക് മാറി നിന്നു നോക്കി,മഴയത് കണ്ണ് പിടിക്കുന്നില്ല,എന്നാലും സംടതി വ്യക്തമായി...."സ്ത്രീപീഠനം"... ഒരു പാവം പെണ്ണിനെ ഒരുത്തന്‍ കീഴടക്കുകയാണ്.എങ്ങനെയും അത് തടയണം... തന്നെക്കൊണ്ട് അതിനു ത്രാണിയുണ്ട് എന്ന് തോന്നുന്നില്ല... കണ്ടുനില്‍ക്കാനും വയ്യ.അടുത്തനിമിഷത്തില്‍ പെട്ടന്നൊരു ശക്തി അയാളിലേക്ക് പ്രവഹിക്കുന്നതായി അയാള്‍ക്ക്‌ തോന്നി... ഇത് വരെ എല്ലാവരെയും ഭയപ്പെട്ടിരുന്ന അയാള്‍ ഏതോ ആന്തരിക ശക്തിയുടെ ഊര്‍ജമെന്നോണം സംഘട്ടനം നടക്കുന്ന സ്ഥലത്തേക്ക് പാഞ്ഞു... താഴെക്കിടന്ന ഒരു മരക്കഷണം അയാള്‍ ആയുധമാക്കി.... അപരന്‍റെ തലയ്ക്കു നോക്കിത്തന്നെ ആദ്യത്തെ അടി... അയാളുടെ പിടി അയഞ്ഞു, പെണ്‍കുട്ടി കുതറിമാറി ഒരു മരത്തിന്‍റെ പിന്നിലൊളിച്ചു...വീണ്ടും വീണ്ടും അയാളെ രവീന്ദ്രന്‍ നായര്‍ പ്രഹരിച്ചു.ശരീരത്തിന്‍റെ അസ്വസ്ഥതയും കാലിന്‍റെ വേദനയൊന്നും അയാള്‍ അറിഞ്ഞില്ല...അവസാനം അയാള്‍ നിലത്തു വീണപ്പോഴാണ് രവീന്ദ്രന്‍ നായര്‍ക്കു സ്വബോധം കിട്ടിയത്!!! സ്വന്തം രക്ഷ നോക്കി ഇത്ര കാലവും ജീവിച്ച താന്‍ ഇന്ന് ഒരു പെണ്‍കുട്ടിയുടെ മാനം രക്ഷിച്ചിരിക്കുന്നു.... തന്നെത്തന്നെ അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയാത്ത നിമിഷങ്ങളായിരുന്നു അവ...പെട്ടെന്ന് ബോധം വീണ്ടെടുത്ത അയാള്‍ ആ പെണ്‍കുട്ടിക്കായി പരതി.... അടുത്ത നിമിഷത്തില്‍ അവള്‍ അയാളുടെ മുന്നിലേക്ക്‌ വന്നു.... രവീന്ദ്രന്‍ നായരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി... അയാള്‍ ഉറക്കെ ചോദിച്ചു,,, മകളേ .....അത് നീയായിരുന്നുവോ???????!!!!!!!

Comments

  1. വായനക്കാരുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു......

    ReplyDelete
  2. കഥകളിലെല്ലാം ഒരു പോസിറ്റിവ് സന്ദേശമുണ്ടല്ലോ
    ഗുഡ്
    അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ ഇനിയും ഭംഗി കൂടും

    ReplyDelete
    Replies
    1. ഒന്നാമത് തീരെ ക്ഷമ കുറഞ്ഞ ഒരാളാണ് ഞാന്‍...., അതാണ്‌ അക്ഷരത്തെറ്റ്.... ഇനി കുറക്കാന്‍ ശ്രമിക്കാം..... അഭിപ്രായത്തിനു നന്ദി.....

      Delete
  3. കഥ നന്നായി....പറഞ്ഞ രീതിയും കൊള്ളാം.... :)

    ReplyDelete
    Replies
    1. വിലപ്പെട്ട അഭിപ്രായത്തിനു നന്ദി അനാമികാ.....

      Delete
  4. രാത്രികാലം യാത്ര കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ല. അക്രമം കണ്ടാല്‍ സടകുടഞ്ഞെണീല്‍ക്കുന്ന സദാചാര ബോധം നല്ലത് തന്നെ. നല്ല കഥ. ആശംസകള്‍.

    ReplyDelete
    Replies
    1. ഇത് സദാചാര ബോധമൊന്നും അല്ല ഉദയപ്രഭന്‍..., എല്ലാ മനുഷ്യനിലും ഉണ്ട് അക്രമം കണ്ടാല്‍ എതിര്‍ക്കണം എന്നുള്ള ഒരു മനസ്..... ഇത് അതുപോലെ അല്ലാത്തവര്‍ക്കുള്ള ഒരു സന്ദേശം കൂടിയാണ്..... അഭിപ്രായത്തിനു നന്ദി.... വീണ്ടും വരണം....

      Delete
  5. ആശംസകൾ ... ഇനിയുമെഴുതുക

    ReplyDelete
  6. വായന അവസാനം വരെ ഇഴഞ്ഞു നീങ്ങുകയാണ്..താല്പര്യം ജനിപ്പിക്കുന്നില്ല..
    വായന തുടരൂ.. എഴുത്തും

    ReplyDelete
    Replies
    1. നന്ദി വിട്ടിമാന്‍........, നന്നാക്കാന്‍ ശ്രമിക്കാം....

      Delete

Post a Comment

ഒരു ബ്ലോഗിനെ മനോഹരമാക്കുന്നത് അതിലെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന വിലപ്പെട്ട കമന്‍റുകളാണ്.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു....

Popular posts from this blog

മരണത്തിനൊരു ലൈക്...

കാലമേ നീയെത്ര ക്രൂരന്‍..

സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???