ഇരകള്‍ മരിക്കുന്നില്ല
പുറത്തു നിലാവില്‍ മഞ്ഞു പെയ്തിരിക്കുന്നു.... മാറാല മുറ്റിയ ചുവരുകള്‍ക്കുള്ളില്‍ തേങ്ങലുകള്‍ പ്രതിധ്വനി സൃഷ്ട്ടിക്കുന്നു തേങ്ങലുകള്‍.....,.......നിര്‍ത്താതെ നിലക്കാതെ കണ്ണീര്‍ വറ്റിയ പോളകളില്‍ നിന്ന്‍ പുകച്ചുരുളുകള്‍ ഭൂമിയാകെ ഗ്രസിച്ചിരിക്കുന്നു നഗ്നചിത്രങ്ങള്‍::,അത് തന്റെതാണ്...... ഫാഷന്‍ ഷോയല്ല ....... മുള്ളുകളില്‍ തട്ടിയാണ് കുപ്പായം കീറിയത്.... നിലവിളിക്ക് ഒരിക്കലും റിയാലിറ്റി ഷോയുടെ പകിട്ടില്ലായിരികും ഇപ്പോള്‍ ഞാന്‍ വിയറ്റ്‌നാമില്‍ നിന്നാണ് അധീശത്വം അധിനിവേശം.... ഒന്നും ശെരിക്കറിയില്ല..... എങ്കിലും വഴികള്‍ തേടി തടയാനാകാതെ,നിശബ്ദമായി വരിഞ്ഞുമുരുക്കാന്‍ ആഞ്ഞടിക്കുന്ന കരങ്ങളില്‍ വിലങ്ങുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ചവര്‍ ക്രൂശിക്കപ്പെട്ടു.... "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..." ഇരകള്‍ക്ക് പരിണാമം സംഭവിക്കാറുണ്ട് എനിക്ക് ഇപ്പോഴും കേള്‍ക്കാം.... വിശുദ്ധിയുടെ നാട്ടില്‍ മണ്‍കൂനകള്‍ക്കിടയില്‍ നിന്നും അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു നിര്‍ത്താതെ..... ന...