വെറുതെ ഒരു പെണ്ണ്.....
എന്‍റെ കണ്ണ്‍.....
അത് ഞാന്‍ അറുത്തെടുത്
കാഴ്ചകള്‍ക്ക് നേരേ ചുഴറ്റി വിട്ടു
എന്‍റെ കൈകള്‍
അത് ഇന്നലെകളെ വറുത്തെടുത്
നാളെകളുടെ പുകച്ചുരുളുകളാക്കി
എന്‍റെ നാഭി....
അതുയുക്തി ബോധമുള്ള
മൃഗങ്ങള്‍ക്ക് രുചിപ്പാല്‍ കൊടുത്തു....
എന്‍റെ പാദങ്ങള്‍.....,........
അത് കറുത്ത അനുഭവങ്ങള്‍ക്ക് മീതെ
തെന്നിമാറി ഭൂമിയെ വിറപ്പിച്ചു....
എന്‍റെ മക്കളെ
അവരുടെ തെരുവ് നായ്ക്കള്‍ക്ക് വിറ്റു ....
ആ പണം,
മധുപന്മാരുടെ ചുണ്ടില്‍
നനുത്ത പത നുരപ്പിച്ചു....
ഞാനോ......
എല്ലാത്തിനും സാക്ഷിയായി
കണ്ണീര്‍ പുഷ്പങ്ങള്‍ക്കുള്ളില്‍
ഒളിച്ചിരുന്നു
വെറുതെ ചിരിക്കുന്നു....
ഫ്ഭാ ..... ഞാനോ പെണ്ണ്‍.....
പ്രകൃതിയുടെ പങ്ക്.......
അവസാനവരികളിലൂടെ ശരിക്കും തെളിയുന്നു ഇന്നത്തെ സ്ത്രീ.
ReplyDeleteപുത്തന്‍ ചിന്തകള്‍ വരികളായി വിരിയട്ടെ ആശംസകള്‍...
കാത്തിയേ..... അഭിപ്രായത്തിനു നന്ദി......
Deleteഏതോ പെണ്ണിന്‍റെ മനസിന്‍റെ ദുഃഖം.... ഇതാണ് പെണ്ണ്....സമൂഹം അങ്ങനെ ആക്കുന്നു പെണ്ണിനെ.... സൃഷ്ടിയുടെ പങ്ക്
ReplyDeleteസമൂഹത്തില്‍ അങ്ങനെ അങ്ങ് പ്രതിഷ്ടിച്ചു വെച്ചു..... ഇനി മാറാന്‍ സമൂഹം തന്നെ മാറണം...
ReplyDeleteഞാനോ പെണ്ണ്‍.....
ReplyDeleteപ്രകൃതിയുടെ പങ്ക്.......
കവിത നന്നായി. ഇന്നിന്‍റെ പെണ്ണ് തന്നെ, പക്ഷെ സമൂഹത്തിന്‍റെ പങ്ക് വിസ്മരിക്കപെട്ടുകൂടാ.
അങ്ങനെ ഒക്കെ നമുക്ക് പറയാനല്ലേ പറ്റൂ.....
Deleteപങ്കു എന്നൊക്കെ പറയുന്നത് വടക്കൊട്ടൊക്കെ തെറിയാ കേട്ടോ ..
ReplyDeleteഇത് പങ്കു അല്ലല്ലോ.....പങ്ക് എന്നല്ലേ.....
Deleteപെണ്ണിനെ ''കാണുന്ന'' കണ്ണടകള്‍ തച്ചുടയ്ക്കാതെ ...മാറില്ല...ഒന്നുമിവിടെ !
ReplyDeleteഅനന്തോ ... അഭിനന്ദനം ഈ ആര്‍ജ്ജവത്തിന്!!!
കീയക്കുട്ട്യേ.... അതെനിക്കങ്ങു പിടിച്ചു കേട്ടോ.....
Deleteനല്ല വരികൾ
ReplyDeleteചിന്തകൾ ഇനിയും അലയടിക്കട്ടെ
താങ്ക്യൂ..........
Deleteകുഴപ്പമില്ല.. ആശയം നന്ന്...
ReplyDeleteഫോണ്ട് ക്രമീകരിച്ചാൽ നന്നായിരിക്കും..
ആശയത്തോട് മതിപ്പില്ല .ഇന്നത്തെ പെണ്ണ് ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു .കുഴപ്പമില്ലാത്ത കവിത .
ReplyDelete