ഇരകള്‍ മരിക്കുന്നില്ല

പുറത്തു നിലാവില്‍ മഞ്ഞു പെയ്തിരിക്കുന്നു....

മാറാല മുറ്റിയ ചുവരുകള്‍ക്കുള്ളില്‍ 

തേങ്ങലുകള്‍ പ്രതിധ്വനി സൃഷ്ട്ടിക്കുന്നു 

തേങ്ങലുകള്‍.....,.......നിര്‍ത്താതെ നിലക്കാതെ 

കണ്ണീര്‍ വറ്റിയ പോളകളില്‍ നിന്ന്‍ 

പുകച്ചുരുളുകള്‍ ഭൂമിയാകെ ഗ്രസിച്ചിരിക്കുന്നു 

നഗ്നചിത്രങ്ങള്‍::,അത് തന്റെതാണ്......

ഫാഷന്‍ ഷോയല്ല .......

മുള്ളുകളില്‍ തട്ടിയാണ് കുപ്പായം കീറിയത്....

നിലവിളിക്ക് ഒരിക്കലും 

റിയാലിറ്റി ഷോയുടെ പകിട്ടില്ലായിരികും 

ഇപ്പോള്‍ ഞാന്‍ വിയറ്റ്‌നാമില്‍ നിന്നാണ് 

അധീശത്വം അധിനിവേശം....

ഒന്നും ശെരിക്കറിയില്ല.....

എങ്കിലും വഴികള്‍ തേടി 

തടയാനാകാതെ,നിശബ്ദമായി 

വരിഞ്ഞുമുരുക്കാന്‍ ആഞ്ഞടിക്കുന്ന 

കരങ്ങളില്‍ വിലങ്ങുകള്‍ 

പൊട്ടിക്കാന്‍ ശ്രമിച്ചവര്‍ ക്രൂശിക്കപ്പെട്ടു....

"പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..."

ഇരകള്‍ക്ക് പരിണാമം സംഭവിക്കാറുണ്ട് 

എനിക്ക് ഇപ്പോഴും കേള്‍ക്കാം....

വിശുദ്ധിയുടെ നാട്ടില്‍ 

മണ്‍കൂനകള്‍ക്കിടയില്‍ നിന്നും 

അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു 

നിര്‍ത്താതെ..... നിലക്കാതെ....

Comments

  1. കൊള്ളാം നന്നായിട്ടുണ്ട്....

    ReplyDelete
  2. കവിത "വായിക്കാന്‍ " അറിയില്ല എങ്കിലും വിയറ്റ്നാം യുദ്ധത്തിന്റെതായി കാണാറുള്ള "ആ പെണ്‍കുട്ടിയെ " ഓര്മ വന്നു. വാക്കുകള്‍ക്കു അതിനു കഴിയുന്നു.റിയാലിറ്റിഷോ അല്ലല്ലോ!.

    ReplyDelete
  3. അധിനിവേശത്തെ ചെറുത്‌ തോല്പിച്ച നാടായി വിയട്നാമിനെ കാണാനാനെനിക്കിഷ്ടം. കവിത നന്നായി.

    ReplyDelete
  4. വിയറ്റ് നാമിലെ കുറിയ മനുഷ്യര്‍ അമേരിക്കന്‍ ഗര്‍വിനെ അടിപണിയിച്ചു.
    പരിശ്രമം ചെയ്യുകിലെന്തിനേയും....
    നല്ല കവിത, അക്ഷരത്തെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കൂ

    ReplyDelete
  5. വിയറ്റ്‌നാം- അമേരിക്ക യുദ്ധ കാലത്തെ പെണ്‍കുട്ടി Phan Thi Kim നെ പ്രതീകമായി എഴുതിയ കവിത ആണെന്ന് ഊഹിക്കുന്നു . ഇപ്പോള്‍ വേട്ടക്കാര്‍ ഇരകളാകുന്നു.. കുറച്ചു ദുര്‍ഗ്രഹം ആണെന്ന് പറയാതെ വയ്യ.. ഇനിയെന്റെ കുഴപ്പമാണോ ആവൊ.

    ReplyDelete
  6. നല്ല കവിതയാണു. ഇനിയും നന്നാക്കാം. ഇനിയുമെഴുതൂ

    ReplyDelete
  7. വായിച്ചു ,എനിക്കിഷ്ടായി ..
    ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ ..
    ഭാവുകങ്ങള്‍

    ReplyDelete
  8. how did you write in this language?(i dont know which is this language)
    but how with blogger?

    ReplyDelete

Post a Comment

ഒരു ബ്ലോഗിനെ മനോഹരമാക്കുന്നത് അതിലെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന വിലപ്പെട്ട കമന്‍റുകളാണ്.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു....

Popular posts from this blog

മരണത്തിനൊരു ലൈക്...

കാലമേ നീയെത്ര ക്രൂരന്‍..

സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങള്‍ അന്യമോ???