മൂന്നക്ക സംഖ്യയുടെ സൂത്രക്കളി....
ഇതൊരു ഗണിതശാസ്ത്ര കളിയാണ്....വെറും ഒരു കളിയാണ് എന്ന് പറയാന്‍ പറ്റില്ല...സംഖ്യകള്‍ ഉപയോഗിച്ചുള്ള ഒരു മാജിക് ക്കൊടി ആണിത്... കൂട്ടുകാര്‍ക്ക് മുന്നില്‍ ഒന്നാളാവാന്‍ എന്തേലും കാണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു....ഈ വിദ്യ മനസ്സിരുത്തി പഠിച്ച ശേഷം കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ നിങ്ങള്ക്ക്ഒരു മാന്ത്രികന്‍റെ പരിവേഷം കിട്ടും.... ഇനി കളി എന്താണെന്ന് നോക്കാം...നിങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പറഞ്ഞിരിക്കുകയാണ് എന്ന് വെക്കുക... അപ്പോഴാണ് നിങ്ങള്‍ മാജിക് തുടങ്ങാന്‍ പോകുന്നത്... ആദ്യം നിങ്ങള്‍ പറയുന്നു...." ഞാന്‍ നിങ്ങള്ക്ക് ഒരു കണക്കിട്ടു തരാന്‍ പോകുകയാണ്....ഇതിന്‍റെ വഴികളും ക്രിയകലുമൊക്കെ ഞാന്‍ പറഞ്ഞു തരാം....അവസാനം നിങ്ങള്ക്ക് കിട്ടുന്ന ഉത്തരം ഞാന്‍ അതാ,ആ കാണുന്ന ഗ്ലാസില്‍ ഊതി തെളിയിച്ചു തരാം...." "അതുകൊള്ളാമല്ലോ....അതെങ്ങനെ നടക്കും????" "അതാണ് കണക്കിലെ മാജിക്... എന്താ,തുടങ്ങാമോ????" ആദ്യമായി ഒരാളെ കണക്കു ചെയ്യാന്‍ ക്ഷണിക്കുക... കണക്കു ചെയ്യാന്‍ മുന്നോട്ടു വരുന്ന കൂട്ടുകാരനോ...